HOME
DETAILS

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് യൂറോപ്പിലെ കടലാസ് കമ്പനി?

  
Web Desk
September 19 2024 | 02:09 AM

Were the Exploding Pagers Manufactured by a European Paper Company

ബെയ്‌റൂത്ത്: നേതാക്കളുടെയടക്കം ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായകമാകുമെന്നതിനാലാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഹിസ്ബുല്ല മൊബൈല്‍ ഉപേക്ഷിച്ചത്. ആശയ വിനിമയത്തിന് താരതമ്യേന സുരക്ഷിതമായ പേജര്‍ തിരഞ്ഞെടുത്തതും അങ്ങനെയാണ്. ഇസ്‌റാഈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതിരിക്കാനാണ് പേജറുകള്‍ വ്യാപകമായി ഹിസ്ബുല്ല വിതരണം ചെയ്തത്. എ.ആര്‍  924 എന്ന മോഡല്‍ പേജറുകളാണ് രാജ്യത്തുടനീളം പൊട്ടിത്തെറിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ആക്രമണം. സിറിയയിലെ ദമസ്‌കസിലും ലബനാനിലെ മൂന്നു നഗരങ്ങളിലുമാണ് പേജര്‍, വാക്കി ടോക്കി സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ലബനാനിലെ തെയ്ര്!, മധ്യ ലബനാനിലെ ബെയ്‌റൂത്ത്, സാറെയ്ന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനം സ്ഥിരീകരിച്ചത്. ഹിസ്ബുല്ല എം.പി അലി അമ്മറും മകളും കൊല്ലപ്പെട്ടു. തെക്കന്‍ ലബനാനില്‍ 750 പേര്‍ക്കും ബെയ്‌റൂത്തില്‍ 1,750 പേര്‍ക്കും പരുക്കേറ്റു.

തായ്‌വാന്‍ പേജര്‍ നിര്‍മാതാക്കളായ ഗോള്‍ഡ് അപ്പോളോ കമ്പനിയാണ് പേജര്‍ നിര്‍മിച്ചത്. ഹംഗറിയിലെ ബുഡാപെസ്റ്റിലെ ബി.എ.സി എന്ന കമ്പനിയുടെ ലൈസന്‍സിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 5000 പേജറുകളാണ് ഹിസ്ബുല്ല കമ്പനിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത്. അഞ്ച് മാസം മുമ്പാണ് പേജറുകള്‍ ലബനാനിലെത്തിയത്. 

തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയിലെ കമ്പനിയുടെ ഓഫിസില്‍ പൊലിസ് റെയ്ഡ് നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ലബനാനിലേക്ക് അയച്ച പേജറുകള്‍ നിര്‍മിച്ചത് ബി.എ.സി എന്ന കമ്പനി യൂറോപ്പില്‍ നിന്നാണെന്ന് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്‍ ഹുസു ചിങ് കുവാങ് പറഞ്ഞു. തങ്ങളുടെ ബ്രാന്‍ഡാണെന്നും എന്നാല്‍ നിര്‍മിച്ചത് യൂറോപ്പില്‍ നിന്നാണെന്നും ഇദ്ദേഹം പറയുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ബി.എ.സിയുമായി കരാര്‍ ഒപ്പുവച്ചത്. 

ബുഡാപെസ്റ്റില്‍ ബി.എ.സി എന്നത് കടലാസു കമ്പനിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്ലാസ് ഡോറില്‍ എ4 കടലാസില്‍ പേരെഴുതി ഒട്ടിച്ചതാണ് ബി.എ.സി കണ്‍സല്‍ട്ടിങ് എന്ന കമ്പനിയുടെ ഓഫിസ്. തിരക്കേറിയ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണിത്. യുനെസ്‌കോ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ ഉപദേശകനാണ് കമ്പനിയുടെ സി.ഇ.ഒ എന്നാണ് ലിങ്ക്ഡിനിലെ പ്രൊഫൈല്‍ പറയുന്നത്.

പേജറുകളില്‍ സ്‌ഫോടക വസ്തുവുള്ള ബോര്‍ഡ് മൊസാദ് കയറ്റിയെന്നാണ് ലബനീസ് സുരക്ഷാ ഏജന്‍സി പറയുന്നത്. ഈ ഇലക്ട്രോണിക് ബോര്‍ഡിലെ കോഡിങ് വഴിയാണ് ഹാക്കിങ് നടത്തി ഒരേസമയം സ്‌ഫോടനമുണ്ടാക്കിയത്. മൂന്ന് ഗ്രാം വരെ സ്‌ഫോടക വസ്തു ഇത്തരത്തില്‍ സൂക്ഷിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. 3000 പേജറുകളാണ് പൊട്ടിത്തെറിച്ചത്.  മാസങ്ങള്‍ക്ക് മുന്‍പ്  ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖലയില്‍ മൊസാദ് നിരീക്ഷണം നടത്തുന്ന വിവരം ഹിസ്ബുല്ലയുടെ ഇന്റലിജന്‍സിന് ലഭിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  3 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  3 days ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  3 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  3 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  3 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  3 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 days ago