എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..
അരൂര്‍: ദേശീയപാത 66 ല്‍ ടൈല്‍ വിരിക്കുന്നതിനാല്‍ അരൂരിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാഷണല്‍ ഹൈവേയില്‍ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂര്‍ ക്ഷേത്രത്തിന് വടക്കോട്ട് അരൂര്‍പള്ളി വരെയുള്ള റോഡില്‍ ടൈല്‍ വിരിക്കുന്ന പണി നടക്കുന്നതിനാല്‍ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെടാന്‍ സാധ്യത യുള്ളതിനാല്‍ ഗതാഗത ക്രമികരണങ്ങള്‍ ഏര്‍പെടുത്തിയിട്ടുള്ളതാണ്.
അരൂക്കുറ്റി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നവര്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ നിന്നും ഫ്രീ ലെഫ്റ്റ് എടുത്ത് യു- ടേണ്‍ എടുത്ത് എറണാകുളം ഭാഗത്ത് പോകേണ്ടതാണ്.
എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവര്‍ കുണ്ടന്നൂര്‍ നിന്നും തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂര്‍, വൈക്കം തണ്ണീര്‍മുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ എം.സി, എ.സി.റോഡ് വഴി പോകേണ്ടതാണ്.
ഭാരവാഹനങ്ങള്‍ ഒരു കാരണവശാലും എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂര്‍ ഭാഗത്തേക്ക് കടത്തിവിടുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."