HOME
DETAILS

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

  
Abishek
September 19 2024 | 15:09 PM

Kerala Govt Directs Vigilance Investigation into PV Anwars Charges Against Top Cops

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനമടക്കുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലിസ് മേധാവിയുടെ ശുപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവിറക്കിയത്. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് അന്വേഷണം കൂടിയായതോടെ ക്രമസമാധന ചുമതലയില്‍ തുടരാന്‍ അജിത് കുമാറിന് കഴിയില്ല. ഡിജിപി ശുപാര്‍ശ നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.

മലപ്പുറത്തെ പൊലിസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും എസ്പി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ മുറിച്ച മരം അജിത് കുമാറിനും നല്‍കിയെന്നാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം. കൂടാതെ ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വര്‍ണക്കടത്തുകാരില്‍ നിന്ന് സ്വര്‍ണം പിടിച്ച് മുക്കി, കവടിയാറിലെ വീട് നിര്‍മ്മാണം തുടങ്ങിയ ആരോപണങ്ങളിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടി അജിത് കുമാര്‍ നേരിടേണ്ടി വരും. അജിത് കുമാറിനെതിരായ മറ്റ് ആരോപണങ്ങളില്‍ ഷെയ്ഖ് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തുന്നുണ്ട്.

Kerala Government directs vigilance investigation into allegations of corruption and misconduct made by PV Anwar MLA against senior police officials, including ADGP M.R. Ajith Kumar and Sujit Das.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ

Kerala
  •  2 days ago
No Image

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

uae
  •  2 days ago
No Image

ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  2 days ago
No Image

അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ

Cricket
  •  2 days ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  2 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  2 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  2 days ago
No Image

സർക്കാർ ആശുപത്രികളിലെ സ്ഥിതി ​ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ

Kerala
  •  2 days ago
No Image

വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

National
  •  2 days ago
No Image

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

uae
  •  2 days ago