ഉപഭോക്തൃ ചൂഷണം തടയാന്‍ കണ്‍ട്രോള്‍ റൂം
തിരുവനന്തപുരം: ഓണം, ബലി പെരുന്നാള്‍ വിപണികളില്‍ നിന്ന് ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിന് സൗജന്യമായി അളന്ന് തൂക്കി നല്‍കുന്നതിനുള്ള കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് നടപടി തുടങ്ങി. ഹെല്‍പ്പ് ഡെസ്‌കുകളില്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ കൃത്യത ബോധ്യപ്പെടുന്നതിന് പുറമെ തൂക്കം നോക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അളവ് തൂക്ക സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ പരാതിപ്പെട്ടിയും പരാതി രജിസ്റ്ററും കൗണ്ടറില്‍ ലഭ്യമാണ്. ബോധവല്‍ക്കരണത്തിനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
ഈ ഉത്സവകാലത്ത് വിപണികളില്‍ ചൂഷണം തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ തുറക്കും. അടുത്ത മാസം അഞ്ചു മുതല്‍ 12വരെ സൗജന്യ പരിശോധനാ സൗകര്യമുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകളും കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തന സജ്ജമായിരിക്കും. പരാതികള്‍ ഉടന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനും 24 മണിക്കൂറിനകം നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍: തിരുവനന്തപുരം-0471 2496227, 8281698020, കൊല്ലം-0474 2745631, 82816980280, പത്തതനംതിട്ട-0468 2322853, 8281698035, ആലപ്പുഴ-0477 2230647, 8281698043, കോട്ടയം-0481 25829998 8281698051, ഇടുക്കി-0486 2222638, 8281698057, എറണാകുളം-0484 2423180, 8281698058, തൃശൂര്‍-0487 2363612, 8281698084, പാലക്കാട്-0491 2505268, 8281698092, മലപ്പുറം-0483 2766157, 8281698103, കോഴിക്കോട്-0495 22374203, 8281698115, വയനാട്-0493 6203370, 8281698120, കണ്ണൂര്‍-0497 27006503, 8281698127, കാസര്‍കോട്-04994 256228, 8281698132.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."