HOME
DETAILS

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

  
Web Desk
September 22, 2024 | 4:25 AM

Israeli Forces Raid Al Jazeera Office in Ramallah West Bank 45-Day Closure Ordered

തെല്‍ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ സേനയുടെ റെയ്ഡ്. 45 ദിവസത്തേക്ക് ഓഫിസ് പൂട്ടാനും ഉത്തരവ് നല്‍കിയിട്ടുണ്ട്. ഓഫിസ് പൂട്ടുന്നതോടെ വാര്‍ത്താവിതരണത്തില്‍ പ്രതിസന്ധി നേരിടുമെന്ന് അല്‍ ജസീറ അറിയിച്ചു.

മാസ്‌ക് ധരിച്ച് ശക്തമായ ആയുധങ്ങളുമായെത്തിയ സൈനികര്‍ ബലം പ്രയോഗിച്ച് ഓഫിസില്‍ കയറുകയും പൂട്ടാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് അല്‍ ജസീറയുറെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അല്‍ഒമാരിക്കാണ് ഓഫിസ് പൂട്ടാനുള്ള ഉത്തരവ് നല്‍കിയത്. ഓഫിസ് പൂട്ടുന്നതിനുള്ള വ്യക്തമായ കാരണം അല്‍ ജസീറയോട് ഇസ്‌റാഈല്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല. കാമറകളുമെടുത്ത് ഉടന്‍ ഓഫിസില്‍ നിന്നും പുറത്തിറങ്ങാന്‍ സൈന്യം ആവശ്യപ്പെടുകയായിരുന്നു.  ഫോണ്‍ സന്ദേശ വഴി അല്‍ ജസീറയുടെ നിദ ഇബ്രാഹിം വ്യക്തമാക്കി. 

നേരത്തെ തന്നെ ഓഫിസ് പൂട്ടിക്കുമെന്ന ഭീഷണി ഇസ്‌റാഈലിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. സര്‍ക്കാര്‍ ഇതേ കുടറിച്ച് ചര്‍ച്ച നടത്തുന്നതായ വിവരവും ലഭിച്ചിരുന്നു.എന്നാല്‍ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു നീക്കം ഞങ്ങള്‍ പ്രതീക്ഷിച്ചില്ല' നിദ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ഇസ്‌റാഈലിനുള്ളില്‍ നിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന് നേരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത്.

നേരത്തെ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളില്‍ അധിനിവേശ സേന നടത്തിയ ബോംബിങ്ങില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. 13 കുട്ടികളും ആറ് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഒരാള്‍ ഗര്‍ഭിണിയായിരുന്നെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി വക്താവ് മഹമൂദ് ബസ്സല്‍ പറഞ്ഞു. ഒമ്പത് കുട്ടികളടക്കം 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇവിടെ എല്ലാമുണ്ട്; നൂറാം വാർഷിക പ്രചാരണവുമായി 'ഇസ'യുടെ മൊബൈൽ വാഹനം

latest
  •  4 days ago
No Image

തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

samastha-centenary
  •  4 days ago
No Image

ഫോര്‍ട്ടുകൊച്ചി സ്വദേശിനി ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ 

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍; ഏറ്റവും കൂടുതൽ പേർ പുറത്തായത് തിരുവനന്തപുരത്ത്; കുറവ് വയനാട്ടിലും

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ പരാതികള്‍ ഇന്നുമുതല്‍ അറിയിക്കാം; അന്തിമ പട്ടിക ഫെബ്രുവരി 21ന്

Kerala
  •  4 days ago
No Image

തൃശൂരിൽ പട്ടാപ്പകൽ മാലപൊട്ടിക്കൽ; പാലുമായി പോയ വയോധികയെ ആക്രമിച്ച് രണ്ടംഗ സംഘം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  5 days ago
No Image

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്

Kerala
  •  5 days ago
No Image

അസമിൽ ജനകീയ പ്രതിഷേധത്തിന് നേരെ പൊലിസ് അതിക്രമം; രണ്ട് മരണം; വെസ്റ്റ് കർബി ആംഗ്ലോങ്ങിൽ തീവെപ്പും ബോംബേറും; ഐപിഎസ് ഉദ്യോഗസ്ഥനടക്കം 38 പൊലിസുകാർക്ക് പരുക്ക്

National
  •  5 days ago
No Image

ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' സാങ്കേതികവിദ്യ ജനുവരിയിൽ യുഎഇയിലെത്തിയേക്കും; സൂചന നൽകി ഇലോൺ മസ്‌ക്

uae
  •  5 days ago