ഖുർആനിൻെറ അത്ഭുതങ്ങൾ (സത്യദൂതർ - ഭാഗം 18)
'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ പതിനെട്ടാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും suprabhaathamonline ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
മറ്റു പുസ്തകങ്ങൾ പോലെയല്ല
വിശുദ്ധ ഖുർആൻ ഒരു അമാനുഷിക ഗ്രന്ഥമാണ്. അതിനാൽ തന്നെ, സാധാരണ ഗ്രന്ഥങ്ങളുടേതുപോലെ, ഖുർആനിലെ അധ്യായങ്ങൾ തുല്യ വലിപ്പമുള്ളവയല്ല. സൂറത്തുൽ ബഖറ പോലെ 286 വചനങ്ങളുള്ള അധ്യായ വും സൂറത്തുൽ കൗസർ പോലെ കേവലം 3 വചനങ്ങൾ മാത്രമുള്ള അധ്യായവും ഖുർആനിലുണ്ട്. മറ്റു പുസ്തകങ്ങൾ ഗദ്യരൂപത്തിലോ പദ്യരൂപത്തിലോ ആയിരിക്കും. എന്നാൽ വിശുദ്ധ ഖുർആൻ ഗദ്യമാണെന്നോ പദ്യമാണെന്നോ പറയാനാവില്ല. പാരായണമധ്യേ ഗദ്യമാണെന്ന് തോന്നുമ്പോ ഴേക്ക് പ്രാസമൊപ്പിച്ച പദ്യസമാനമായ വചനങ്ങൾ മുൻപിൽ വരും. സൂറത്തു യൂസുഫ് ഒരു നോവലിന്റെ സകലചേരുവകളും ഉൾക്കൊള്ളുമ്പോൾ മറ്റു സൂറത്തുകളിൽ അല്ലാഹുവിന്റെ വിശേഷണങ്ങളും പ്രാപഞ്ചിക വിസ്മയങ്ങളും പരലോകവിശേഷങ്ങളും നിയമങ്ങളും ഉപദേശങ്ങളും ചരിത്രങ്ങളും മാറിമാറിവരുന്നു. ഇത് മറ്റുള്ളവയെപ്പോലെ വെരും കിതാബല്ല, അൽകിതാ ബാണെന്ന് സാരം.
മറ്റു പുസ്തകങ്ങളെപ്പോലെ ഒരു ഒരു വിഷയത്തെ അധികരിച്ചു കൊണ്ടുള്ള അധ്യായങ്ങളുമല്ല ഖുർആനിലുള്ളത്. മറിച്ച്, ഒരേ അധ്യായത്തിൽ തന്നെ വിവിധ വിഷയങ്ങൾ വിവിധ തലത്തിൽ ചർച്ച ചെയ്യുന്ന ശൈലിയാണ്.
സവിശേഷമായ ക്രമം
ഇസ്‌ലാമിന്റെ ആശയം എളുപ്പത്തിൽ ആളുകൾക്ക് മനസ്സിലാവണമെങ്കിൽ ക്രമത്തിൽ തന്നെ ആവണം അത്. തർക്കമില്ല. അതു കൊണ്ടാണ് ഹദീസുകൾ ക്രോഡീകരിക്കുമ്പോൾ ഇമാമുമാർ ഓരോ അധ്യായങ്ങൾക്ക് കീഴിലും അതാതു വിഷയങ്ങളുമായി ബന്ധപ്പെട്ട ഹദീസുകൾ മാത്രം ഉൾപ്പെടുത്തിയത്. വിവാഹം എന്ന പേരിലുള്ള അധ്യായത്തിൽ അതു സംബന്ധിയായി വന്ന നബി വചനങ്ങൾ മാത്രമാകും ഉണ്ടാവുക. അപ്പോൾ ഒരു കാര്യം വ്യക്തം. ഇസ്‌ലാമിന്റെ ആശയം ലളിതമായി ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി ഇറക്കപ്പെട്ട ഗ്രന്ഥമല്ല വിശുദ്ധ ഖുർആൻ. അങ്ങനെയാണെങ്കിൽ അത് പാരായണം ചെയ്ത് തരാനും അതു വഴി ജനതയെ നിർമലീകൃതമാക്കാനും, ഖുർആനിനെയും അനുബന്ധ വിജ്ഞാനീയങ്ങളെയും പഠിപ്പിക്കാനുമായി ഒരു പ്രവാചകനെ നിയോഗിക്കേണ്ടതില്ലല്ലോ (സൂറത്തുൽ ജുമുഅ 62:2). ലക്ഷക്കണക്കിന് ഹദീസുകളുടെ ആവശ്യവും ഉണ്ടാകുമായിരുന്നുമില്ല. ഹദീസുകളും വഹ്‌യ് തന്നെയാണെന്ന് മനസ്സിലാക്കണം(സൂറത്തു നജ്മ് 53:3,4). മറിച്ച് പകരം ഒന്ന് കൊണ്ടുവരാൻ കഴിയാത്തത്ര മൗലികമായ ഭാഷാശേഷി കൈവരുക, ഗവേഷണപരത അവസാനിക്കാതിരിക്കുക, ആവർത്തിച്ചുള്ള പാരായണത്തിലും മടുപ്പുണ്ടാവാതിരിക്കുക തുടങ്ങി മറ്റനേകം ലക്ഷ്യങ്ങൾ ഖുർആന്റെ അനന്യമായ ക്രമത്തിനുണ്ടാകാം.
പി.പി.ടി പ്രസന്റേഷനും പ്രഭാഷണവും
വിഷയാധിഷ്ഠിതമായി ക്രമീകരിക്കപ്പെട്ട ഒരു പി.പി.ടി പ്രസന്റേഷനും പ്രഭാഷണവും തമ്മിലുള്ള വ്യത്യാസം നമുക്കറിയാമല്ലോ. പി.പി.ടി പ്രസന്റേ ഷൻ അറിവ് നൽകുക എന്ന ഒറ്റ ലക്ഷ്യത്തിലുള്ളതാണ്. പഠിക്കണമെന്ന് ആഗ്രഹിച്ചു വന്നവർക്ക് മാത്രമേ അത് ഇഷ്ടമാവൂ. പ്രസന്റേഷൻ കേട്ടത് കൊണ്ട് ജീവിതത്തിൽ പരിവർത്തനങ്ങൾ ഉണ്ടാവുകയുമില്ല.
എന്നാൽ പ്രഭാഷണം അങ്ങനെയല്ല. അതൊരു കലയാണ്. ശ്രോതാക്കളെ പിടിച്ചിരുത്താനാവശ്യമായ വശ്യത അതിനുണ്ടാകും. പറയുന്ന വിഷയങ്ങൾ ഓർമയിൽ ഇല്ലെങ്കിലും പ്രഭാഷണം ആളുകൾ ആസ്വദിച്ച് കേൾക്കും. ജനങ്ങളെ അത് സ്വാധീനിക്കും. അവരുടെ ജീവിതത്തിൽ പരിവർത്തനങ്ങൾക്ക് ഹേതുവാകും. ഇടക്കിടക്ക് ചരിത്രങ്ങൾ കയറിവരും. ഉപദേശങ്ങൾ ഉണ്ടാകും. തത്ത്വങ്ങളും ഉദാഹരണങ്ങളും ഉപമകളും ഉൾ ക്കൊള്ളും. താളവും രാഗവും സാഹിതീയ പ്രയോഗങ്ങളും കാണാനാവും. ചില വലിയ ചിന്തകൾക്ക് വഴി തുറക്കുന്ന സൂചനകൾ പ്രഭാഷണങ്ങളിൽ ഉണ്ടാകും. സാധാരണക്കാർക്ക് അത് മനസ്സിലാവാറില്ല. എന്നാൽ ചിന്തിക്കുന്നവർക്ക് അത് വലിയ മുതൽക്കൂട്ടാകും. പക്ഷെ പറയുന്ന വിഷയങ്ങൾക്ക് ക്രമം ഉണ്ടാവണമെന്നില്ല. എങ്കിലും പ്രഭാഷണം കഴിയുമ്പോഴേക്കും പ്രഭാഷകൻ ഉദ്ദേശിച്ച കാര്യങ്ങൾ ശ്രോതാവ് ഗ്രഹിച്ചിട്ടുണ്ടാവും. വിശുദ്ധ ഖുർആൻ പ്രഭാഷണത്തിന്റെ രീതിയാണ് സ്വീകരിച്ചത് എന്ന് മനസ്സിലാക്കിയാൽ ഇതരഗ്രന്ഥങ്ങളിൽനിന്നു ഭിന്നമായ സവിശേഷതക്രമത്തിന്റെ പൊരുൾ പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയും.
ഇത് വരെയുള്ള ഭാഗങ്ങൾ വായിക്കാൻ : https://www.suprabhaatham.com/readmore?tag=Sathyadoothar
ഭാഗം 18 വീഡിയോ https://youtu.be/3Og_j9cX6Pg?si=8Eac4E0P28xKMic7
Analyze the 18th episode of "Satyadoothar," highlighting the unique attributes of the Quran as a divine text. Dive into its distinctive structure and themes, emphasizing its significant influence on understanding prophethood. Participate in our online content for a chance to win cash awards in the upcoming examination!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."