HOME
DETAILS

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

  
Web Desk
September 24, 2024 | 4:56 AM

Silent Campaign in Jammu  Kashmir as Phase 2 Voting Commences BJP Targets Dalit Votes in Haryana

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെ സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്നത്. ശ്രീനഗര്‍ ജില്ലാ ഉള്‍പെടുന്ന, ലാല്‍ചൗക്ക്, ഹസ്രത്ത്ബാല്‍, ഈദ് ഗാഹ്, രജൗരി, നൗഷേര, പൂഞ്ച് തുടങ്ങി 26 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. 238 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

നാഷണല്‍ കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധര്‍ബല്‍ മണ്ഡലത്തില്‍ ശക്തമായ പ്രചാരണമാണ് നടന്നത്. ജമ്മു കശ്മീരില്‍ ഒന്നാം ഘട്ടത്തിലെ പോളിംഗ് ശതമാനം ഉയര്‍ന്നത് രണ്ടും മൂന്നും ഘട്ടത്തില്‍ ആവര്‍ത്തിക്കും എന്നാണ് പാര്‍ട്ടികളുടെ വിലയിരുത്തല്‍. 

പ്രചാരണം ചൂട് പിടിച്ച ഹരിയാനയില്‍ കോണ്‍ഗ്രസ് ദലിത് വിരുദ്ധ പാര്‍ട്ടിയാണെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. ഹരിയാനയിലെ പിന്നാക്ക വോട്ടുകള്‍ ഏകോപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജാതി സമവാക്യങ്ങള്‍ ഉയര്‍ത്തി വോട്ടു നേടാനാകുമെന്നാണ് ബി.എസ്.പി ലോക്ദള്‍ സഖ്യത്തിന്റെ കണക്കുകൂട്ടല്‍.
 
 കോണ്‍ഗ്രസിലെ ഹൂഡ ശെല്‍ജ വിവാദങ്ങള്‍ ഉയര്‍ത്തി ശെല്‍ജയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചുള്ള പ്രസംഗങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളോട് ബിജെപിക്ക് സ്‌നേഹം എന്ന് സെല്‍ജ തിരിച്ചടിച്ചു. വോട്ടിനു വേണ്ടിയാണ് ദലിതരെയും കര്‍ഷകരെയും ബി.ജെ.പി ഓര്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. അതേസമയം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമാണ് ദലിതരെ ഒപ്പം ചേര്‍ക്കുന്നത് എന്ന വിമര്‍ശനമാണ് ബിഎസ് ബി ലോക്ദള്‍ സഖ്യത്തിന്റെ പ്രചാരണ ആയുധം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ റയലിൽ എത്തിയാലും അത്ഭുതപ്പെടാനില്ല; സഹതാരത്തെക്കുറിച്ച് ആസ്റ്റൺ വില്ല താരം

Football
  •  a day ago
No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  a day ago
No Image

പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്തും, അന്വേഷണത്തോട് സഹകരിക്കുന്നില്ല: റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  a day ago
No Image

ഇന്ത്യയെ വീഴ്ത്താൻ കിവീസ് നിരയിൽ 'തമിഴ് പയ്യൻ' ആദിത്യ അശോക്

Cricket
  •  a day ago
No Image

അനിയന്റെ ജന്മദിനത്തിന് പോലും പോകാൻ കഴിഞ്ഞില്ല: 2.7 കോടിയുടെ ശമ്പളം വേണ്ട, 'സ്വപ്നജോലി' വലിച്ചെറിഞ്ഞ് 22-കാരൻ

International
  •  a day ago
No Image

രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് തണുത്ത് മരിച്ചു

International
  •  a day ago
No Image

പേര് ചോദിച്ചുറപ്പിച്ചു, പിന്നാലെ തലയിലേക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർത്തു; യുവതിയുടെ കൊലപാതകത്തിന് പിന്നിൽ പകപോക്കലോ?

crime
  •  a day ago
No Image

വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്; പോരാട്ടം കടുപ്പിച്ച് എൽഡിഎഫും യുഡിഎഫും

Kerala
  •  a day ago
No Image

തളരാൻ എനിക്ക് കഴിയില്ല, മക്കൾക്കായി ഞാൻ ഈ പോരാട്ടവും ജയിക്കും; വിവാഹമോചനത്തെക്കുറിച്ച് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം

Others
  •  a day ago
No Image

മടങ്ങിവരവിൽ വീണ്ടും വിധി വില്ലനായി; പരിശീലനത്തിനിടെ പരുക്ക്, കണ്ണീരോടെ പന്ത് കളം വിടുന്നു

Cricket
  •  a day ago