ക്ഷീരകര്‍ഷകര്‍ക്കായി ഒരു കോടിയുടെ പദ്ധതി നടപ്പാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊച്ചി: ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ കണക്കിലെടുത്ത് അവര്‍ക്കു കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സമൂഹം തയാറാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം ജില്ലാ പഞ്ചായത്തില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഇവര്‍ക്കായി നടപ്പിലാക്കുമെന്ന് അവര്‍ അറിയിച്ചു.
ക്ഷീര വികസന വകുപ്പിന്റെയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേരാനെല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ നടത്തിയ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ബ്ലോക്കിലെ ഏറ്റവും കൂടിയ ക്ഷീരകര്‍ഷകനെയും ഏറ്റവും കൂടുതല്‍ പാലളന്നക്ഷീര കര്‍ഷകനെയും പൊന്നാടയണിച്ചു. ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകര്‍ക്ക് തദ്ദേശ സ്വയംഭരണ സമിതി ഭാരവാഹികളായ ലില്ലി ആല്‍ബര്‍ട്ട്, സി. കെ. രാജു. വി. എ. ജോസഫ്, സെലിന് ചാള്‍സ് എന്നിവരും ഉരുക്കളുടെ ഉടമകള്‍ക്ക് ഇ. കെ. പുഷ്കരന്, ഷീബ ജോസ്, ലിസി വാര്യത്ത് എന്നിവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ക്വാളിറ്റി കണ്ട്രോളര് ശാലിനി ഗോപിനാഥ് ക്ലാസെടുത്തു. പ്രശ്നോത്തരി നിഷ വി. ഷെരീഫ് നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."