HOME
DETAILS

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

  
Web Desk
October 02, 2024 | 9:49 AM

Gaza Children Celebrate as Iran Launches Missile Strikes Against Israel

ഒരാണ്ടിന്റെ നോവിനും ഭീതിക്കും മേല്‍ ആഹ്ലാദപ്പെരുമഴ പെയ്ത ദിനമായിരുന്നു ഇന്നലെ ഗസ്സയിലെ കുഞ്ഞുമക്കള്‍ക്ക്. ഫലസ്തീനിലെ ജീവനും ജീവിതത്തിനും മേല്‍ മരണം വിതച്ചു കൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ നരാധമരുടെ മേല്‍ ഇറാന്‍ മിസൈലുകള്‍ തീക്കാറ്റായപ്പോള്‍ ഗസ്സയിലെ കുഞ്ഞുങ്ങള്‍ പോലും ആര്‍ത്തു ചിരിച്ചു. കൈമുട്ടിയും പാട്ടു പാടിയും അവര്‍ നിറഞ്ഞു ചിരിച്ചു. ഇസ്‌റാഈല്‍ ഭരണകേന്ദ്രങ്ങള്‍ക്കു മേല്‍ ചിന്നിച്ചിതറുന്ന തീപ്പൊരികളെ നോക്കി അവര്‍ ഉച്ചത്തില്‍ വിളിച്ചു. അല്ലാഹു അക്ബര്‍. പടച്ചവന്‍ വലിയവനാണ്. ഞങ്ങള്‍ക്കു മേല്‍ അഹന്തയുടെ ഉത്തുംഗതയില്‍ നിങ്ങള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്ന മരണ മഴ അവനിതാ നിങ്ങളിലേക്ക് തിരിച്ചു വിട്ടിരിക്കുന്നു. 

പോരാട്ടങ്ങളുടെ ചരിത്രത്തിലെ അസാധാരണ നാള്‍ അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ ഇറാന്‍ ആക്രമണത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. 

അധിനിവേശ ഫലസ്തീന്റെ ഭൂമിശാസ്ത്രം മുഴുവനായും ഉള്‍ക്കൊള്ളിച്ച ഇറാനിയന്‍ പ്രതികരണത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.  ഫലസ്തീന് നേരെ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങള്‍  ശിക്ഷയില്ലാതെ കടന്നുപോകുമെന്ന് കരുതിയ ക്രിമിനല്‍ അധിനിവേശത്തിന് നിങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കി.പോരാട്ടത്തിന്റെ ചരിത്രത്തിലെ അസാധാരണമായ ഒരു ദിവസമാണിത്.

ഫലസ്തീന്റെ വിമോചനത്തില്‍ പങ്കാളികളാകാന്‍ രാഷ്ട്രത്തിലെ എല്ലാ സ്വതന്ത്ര ജനങ്ങളോടുമുള്ള ആഹ്വാനമാണിത്- അദ്ദേഹം സന്ദേശത്തില്‍ പറയുന്നു. 

 കഴിഞ്ഞ രാത്രിയായിരുന്നു ഇസ്‌റാഈലിന് നേരെയുള്ള ഇറാന്റെ മിസൈല്‍ ആക്രമണം. 180ലധികം മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇസ്‌റാഈലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജനുവരി 22ന് അബ്ബാസിയയില്‍

Kuwait
  •  2 days ago
No Image

ചെറുസിനിമകളുടെ ഉത്സവമായി കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവല്‍

Kuwait
  •  2 days ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനം ജനുവരി 22ന് മംഗഫില്‍

Kuwait
  •  2 days ago
No Image

പൊന്നാനിയിൽ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത; ഓഫീസുകൾ അടിച്ചുതകർത്തതിന് പിന്നാലെ പ്രവർത്തകന് നേരെ ആക്രമണം

Kerala
  •  2 days ago
No Image

ഇന്ത്യ - യു.എ.ഇ വ്യാപാരം ഇരട്ടിയാക്കും; ഊർജ്ജ മേഖലയിൽ നിർണ്ണായക കരാർ; 10 വർഷത്തേക്ക് എൽ.എൻ.ജി ഉറപ്പാക്കി ഇന്ത്യ; ഷെയ്ഖ് മുഹമ്മദിന് നൽകിയത് റെഡ് കാർപെറ്റ്

National
  •  2 days ago
No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്ത്-കണ്ണൂര്‍ സര്‍വീസ് വീണ്ടും ആരംഭിക്കുന്നു

Kuwait
  •  2 days ago
No Image

In Depth Story: സജി ചെറിയാന്റെ ആരോപണങ്ങള്‍: വസ്തുത ഇതാണ്; മുസ്ലിംകള്‍ക്ക് ചില ജില്ലകളില്‍ നാമമാത്ര പ്രാതിനിധ്യംപോലുമില്ല

Kerala
  •  2 days ago
No Image

കൊച്ചിയിൽ യുവാവിന് നേരെ പൊലിസുകാരൻ്റെ മർദനം; സി.പി.ഒ മദ്യപിച്ചിരുന്നതായി നാട്ടുകാർ 

Kerala
  •  2 days ago
No Image

പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈറ്റ് റൂമൈത്തിയ യൂണിറ്റ് ഔദ്യോഗികമായി നിലവില്‍ വന്നു

Kuwait
  •  2 days ago
No Image

ഇന്‍ഫോക് അബ്ദലിയില്‍ 'വിന്റര്‍ കിറ്റ്' വിതരണം നടത്തി.

Kuwait
  •  2 days ago