ഒരു ആപ്പിള്‍ ദിവസേന കഴിച്ചോളൂ.... നിരവധി രോഗങ്ങളെ അകറ്റിനിര്‍ത്താം
ദിവസേന ഒരു ആപ്പിള്‍ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിര്‍ത്തും. അമിത കൊഴുപ്പ് കുറയ്ക്കുകയും ഇതിലെ നാരുകള്‍ ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ധാരാളം ഫൈബര്‍ അടങ്ങിയ പഴമാണ് ആപ്പിള്‍. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിര്‍ത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭക്ഷണക്രമത്തില്‍ എന്നും ആപ്പിള്‍ ഉള്‍പ്പെടുത്തിക്കോളൂ.
തലച്ചോറിന്റെ ആരോഗ്യത്തിനും ആപ്പിള്‍ മികച്ചതാണ്. ഇത് മെമ്മറി മെച്ചപ്പെടുത്തുന്നതുമാണ്. മാത്രമല്ല മലബന്ധം തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ആപ്പിള്‍ കഴിക്കുന്നതിലൂടെ ഹൃദ്രോഗം, കാന്‍സര്‍ എന്നിവ കുറയ്ക്കാനുമാവും. ഏകദേശം 40,000 ആളുകളില്‍ നടത്തിയ പഠനത്തില്‍ ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 13% മുതല്‍ 22% വരെ കുറവായതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.
ശരീരത്തില്‍ അമിതമായ കൊളസ്‌ട്രോള്‍ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി തന്നെ ബാധിക്കാറുണ്ട്. ആപ്പിളില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്.
ആസിഡ് റിഫഌ്‌സിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കഴിയുന്ന ഫ്‌ലേവനോയ്ഡുകള്‍, ഫൈബര്‍ തുടങ്ങിയ സസ്യ രാസവസ്തുക്കള്‍ ആപ്പിളില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുന്നു. ആപ്പിള്‍ മുടിയെ ശക്തവും മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കുന്നു. ആപ്പിളില്‍ വിറ്റാമിന്‍ ബി 2, ബയോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ മുടിയെ കരുത്തുള്ളതാക്കുന്നു.
വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ ഇത് ചര്‍മത്തിന് തിളക്കം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ വിറ്റാമിന്‍ തിളക്കമുള്ള നിറം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. മുഖത്തെ കറുത്ത പാടുകളുകളൊക്കെ കുറയ്ക്കുന്നതിനും ആപ്പിള്‍ വളരെയധികം സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."