HOME
DETAILS

ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നല്‍കാനെത്തിയപ്പോള്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ല; വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടും കെഎസ്‌യു

  
October 04, 2024 | 1:06 PM

Kerala Police Refuses Video Evidence of Councillors Assault

തിരുവനന്തപുരം: നവകേരളയാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസിനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തമാക്കിയ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് അപഹാസ്യമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഗണ്‍മാന്മാര്‍ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ചെയ്തതെന്നും കേസ് മുന്നോട്ട് പോകാന്‍ തക്ക വിധത്തിലുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമുള്ള ക്രൈംബാഞ്ചിന്റെ കണ്ടെത്തല്‍ വിചിത്രമാണ്. കേസിലെ അഞ്ചാം സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരോട് ദൃശ്യങ്ങള്‍ ചോദിച്ചില്ലെന്നും, അക്രമത്തിനിരായ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ദൃശ്യങ്ങള്‍ കൈമാറാന്‍ എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി തയ്യാറായില്ലെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായി എന്നും പിണറായി വിജയന്‍ ഉണ്ടാകില്ലെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. വിഷയത്തില്‍ കണ്ണ് കാണാത്ത ക്രൈം ബ്രാഞ്ചിന്റെ കണ്ണ് തുറപ്പിക്കാന്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

The Crime Branch DYSP in Kerala has declined to accept video footage of councillors' assault, sparking controversy. The Kerala State Unit will tackle the issue on legal and political grounds, amid concerns over the police's reluctance to acknowledge crucial evidence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  5 days ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  5 days ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 days ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  5 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  5 days ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  5 days ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

Kerala
  •  5 days ago
No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  6 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  6 days ago