HOME
DETAILS

എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച: ഡി.ജി.പി ഇന്ന് റിപ്പോര്‍ട്ട് നല്‍കും

  
October 05 2024 | 02:10 AM

Kerala DGP to Submit Report on ADGPs Meeting with RSS Leaders

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷിച്ച സംസ്ഥാന പൊലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹേബ് റിപ്പോര്‍ട്ട് മുഖ്യമ്രന്തിക്ക് ഇന്ന് കൈമാറും. അന്വേഷണ സമയം ഇന്നലെ കഴിഞ്ഞിരുന്നു. ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂട്ടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമാണെന്ന അജിത്കുമാറിന്റെ വിശദീകരണം തള്ളുന്നതാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് എന്നാണ് അറിയുന്നത്.

സി.പി.ഐയുടെ സമ്മര്‍ദവും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി വേണമെന്ന സി.പി.എമ്മിന്റെ ആവശ്യത്തെയും തുടര്‍ന്ന് മുഖ്യമന്ത്രി അജിത്കുമാറിനെതിരേ നടപടി എടുത്തേക്കും. അതേസമയം, എം.ആര്‍ അജിത്കുമാറിന് എതിരായ നടപടിക്ക് മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്തു ചെയ്യണമോ അത് ചെയ്യും. മുഹൂര്‍ത്തമല്ല, നിലപാടാണ് പ്രധാനം. ഏതു വിഷയത്തിലും ഇടതുപക്ഷ പരിഹാരം മാത്രമാണ് സി.പി.ഐ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു. എം.ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കുമെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിശദമായി അന്വേഷിച്ചാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നും കിട്ടിയാല്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.

The DGP of Kerala, Sheikh Darvesh Sahib, will submit a report today regarding ADGP M.R. Ajithkumar's meeting with RSS leaders, dismissing claims of it being a private visit. Political pressure mounts for action.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  15 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  15 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  15 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  15 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  15 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

Kerala
  •  15 days ago
No Image

പതിനെട്ടാംപടിയില്‍ നിന്നുള്ള ഫോട്ടോ; 23 പൊലിസുകാര്‍ക്കെതിരെ നടപടി, കണ്ണൂരില്‍ നല്ലനടപ്പ് പരിശീലനം

Kerala
  •  15 days ago
No Image

'മദ്യലഹരിയില്‍ 20 സെക്കന്‍ഡ് കണ്ണടച്ചുപോയി'; നാട്ടിക അപകടത്തില്‍ പ്രതികളുടെ കുറ്റസമ്മതം

Kerala
  •  15 days ago
No Image

ഹജ്ജ് 2025: വെയ്റ്റിങ് ലിസ്റ്റില്‍ 1711 വരെയുള്ളവര്‍ക്ക് അവസരം; രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

Kerala
  •  15 days ago
No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  15 days ago