HOME
DETAILS

പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

  
October 05 2024 | 12:10 PM

PM Modi Slams Congress Over Drug Abuse Boasts of Election Victory

മുംബൈ: ഡല്‍ഹിയിലെ അയ്യായിരം കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം മറ്റ് മയക്കുമരുന്നുകളുമാണ് ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് നേതാവാണ് ഈ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി. യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിട്ട് ആ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരവിജയം നേടാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും മഹാരാഷ്ട്രയിലെ പൊതുയോഗത്തില്‍ മോദി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരുന്നു. ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കും, മോദി സര്‍ക്കാര്‍ യുവാക്കളെ നൂതനാശയങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ നേരത്തെ കോണ്‍ഗ്രസുമായി സഹകരിച്ചിരുന്ന ഇയാള്‍ നിലവില്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

Prime Minister Narendra Modi criticized the Congress party over drug abuse while highlighting his party's election success, showcasing his confidence in the government's accomplishments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  21 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  21 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  21 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  21 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago