HOME
DETAILS

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

  
October 05, 2024 | 3:41 PM

Dubai Live information of buses on mobile app

ദുബൈ: ദുബൈയിൽ സർവീസ് നടത്തുന്ന ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ അമേരിക്കൻ കമ്പനിയായ സ്വിഫ്റ്റിലിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) ധാരണയിൽ ഒപ്പുവച്ചു. വിവിധ മൊബൈൽ ആപ്പുകൾ വഴിയാണ് വിവരങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കുന്നത്. 

ഇതോടെ, ബസ് പുറപ്പെടുന്ന സമയം, ഓരോ സ്റ്റോപ്പിലൂടെയും കടന്നു പോകുന്ന സമയം, വൈകാനുള്ള സാധ്യത എന്നീ കാര്യങ്ങൾ തത്സമയം ഉപയോക്താക്കൾക്ക് അറിയാനാകും. അമേരിക്കയിലെ പ്രമുഖ ട്രാൻ സിറ്റ് സേവന ദാതാക്കളായ സ്വിഫ്റ്റിലി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആർ. ടി.എയുടെ സുഹൈൽ ആപ്പ് ഉൾപ്പെടെയുള്ള യാത്രാ ആപ്പുകളുടെ സേവനം പ്രയോജനപ്പെടുത്തും. ഈ സംവിധാനം വരുന്നതോടെ ജനങ്ങൾക്ക് യാത്രാ സമയം ക്രമീകരിക്കാൻ സാധിക്കുമെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട് ഏജൻസി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയൻ പറഞ്ഞു.

ദുബൈ ആർ.ടി.എയുമായുള്ള സഹകരണം ഫലം കണ്ടു തുടങ്ങിയെന്നും കൃത്യതയുടെ കാര്യത്തിൽ 24 ശതമാനം പുരോഗതി ഉണ്ടായെന്നും സ്വിഫ്റ്റിലി സഹ സ്ഥാപകനും സി.ഇ.ഒയുമായ ജൊനാഥൻ സിംകിൻ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  19 hours ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  19 hours ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  20 hours ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  20 hours ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  21 hours ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  21 hours ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  21 hours ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago