HOME
DETAILS

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

  
Farzana
October 06 2024 | 03:10 AM

Israels Occupation Strategy in Palestine 75 Years of Settler Violence and Forced DisplacementMeta Description

ഫലസ്തീനുമേല്‍ ഇസ്‌റാഈല്‍ അതിക്രമ പരമ്പരകള്‍ തുടങ്ങിയിട്ട് ഏതാണ്ട് ഏഴരപതിറ്റാണ്ടായി.  2008 മുതല്‍ ഇസ്‌റാഈല്‍ തങ്ങളുടെ യുദ്ധതന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലും കുടിയേറി പാര്‍ത്ത ഇസ്‌റാഈലുകാരെ കൊണ്ട് ഫലസ്തീനികളെ ആക്രമിപ്പിക്കുന്നതായിരുന്നു ആ തന്ത്രം. നിരന്തരമുള്ള ആക്രമണങ്ങളും ഭീഷണിയും കാരണം പലരും പലായനം ചെയ്തു. ഇതോടെ കുടിയേറ്റക്കാരുടെ സംരക്ഷകരായി ഇസ്‌റാഈല്‍ സൈനികരുടെ സാന്നിധ്യവും ഫലസ്തീനില്‍ സ്ഥിരമായി. പിന്നീട് അവശേഷിക്കുന്ന  ഫലസ്തീനികളെ ആക്രമിക്കാന്‍ കുടിയേറ്റക്കാരും ഇസ്‌റാഈല്‍ സൈനികരും നിരന്തരം ശ്രമിച്ചു. 

ഗസ്സയിലേയും വെസ്റ്റ് ബാങ്കിലേയും ഭൂമിയുടെ കൈവശാവകാശികളെ കുറിച്ചുള്ള കണക്കുകള്‍തന്നെ ഇസ്‌റാഈലിന്റെ അധിനിവേശത്തിന്റെ തെളിവാണ്. ഗസ്സയില്‍ ആകെയുള്ള ഭൂമിയുടെ 40 ശതമാനവും കുടിയേറ്റ ഇസ്‌റാഈലുകാരുടെ കൈവശമാണ്. ഇവരുടെ എണ്ണമാകട്ടെ 10,000ന് താഴെയും. എന്നാല്‍ ബാക്കിവരുന്ന ഭൂമിയിലാണ് ദശലക്ഷക്കണക്കിന് തദ്ദേശീയരായ ഫലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. വെസ്റ്റ് ബാങ്കിലും സ്ഥിതി വിഭിന്നമല്ല. അവിടെ 90ശതമാനം ഭൂമിയും കുടിയേറ്റക്കാരുടെ കൈകളിലാണ്. വലിയ യുദ്ധങ്ങളിലൂടെ അയല്‍രാജ്യം വെട്ടിപ്പിടിക്കുന്നതിന് പകരം, അതിര്‍ത്തിയോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം കുടിയേറ്റം നടത്തുന്ന രീതിയാണ് ഇസ്‌റാഈല്‍ സ്വീകരിച്ചത്.

 അതിര്‍ത്തി മേഖലയില്‍ പൊടുന്നനെ നിയന്ത്രണം കടുപ്പിക്കുകയും പിന്നീട്  ആ മേഖലയില്‍ താമസിക്കുന്ന ഫലസ്തീനികളോട് ഒഴിഞ്ഞു പോകാന്‍ പറയുകയും ചെയ്യുന്ന പുതിയ തന്ത്രം ഇസ്‌റാഈല്‍ പ്രയോഗിച്ചു.  ഭീഷണിയും കൈയേറ്റവും പതിവാകുന്നതോടെ ജീവനില്‍ കൊതിയുള്ള പലരും വീടും സ്ഥലവും വിട്ടോടും. അവശേഷിക്കുന്നവരെ തുറുങ്കിലടച്ചും ഇല്ലാതാക്കിയും ആ സ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കും. പിന്നീട് ഇവിടെ ഇസ്‌റാഈല്‍ ഭരണകൂടം നിശ്ചയിക്കുന്ന കുടിയേറ്റക്കാരെത്തും. അതോടെ ആ സ്ഥലം അവരുടെ മേഖലയായി പ്രഖ്യാപിക്കും. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ ഗസ്സയിലും വെസ്റ്റ് ബാങ്ക് അതിര്‍ത്തി മേഖലകളിലും ഇസ്‌റാഈല്‍ ഇത്തരത്തില്‍ നൂറുകണക്കിന് സെറ്റില്‍മെന്റുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്നതാണ് ഈ വര്‍ഷം ജൂലൈ 26ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago