HOME
DETAILS

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

  
October 06, 2024 | 6:44 PM

Saudi Arabia Billboard laws set to get tougher

റിയാദ്: സഊദി അറേബ്യയിലെ റോഡ് സുരക്ഷ മുൻനിർത്തി ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സഊദി  റോഡ്സ് ജനറൽ അതോറിറ്റിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

രാജ്യത്തെ റോഡുകൾ ഉപയോഗിക്കുന്നവരുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡുകളിൽ ബിൽബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ സഊദി റോഡ്സ് ജനറൽ അതോറിറ്റി പുറത്തുവിട്ടിടുണ്ട്.

ബിൽബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഊദി അറേബ്യ പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ:

-ട്രാഫിക് തടസപ്പെടുത്താത്തതും, റോഡ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതുമല്ലാത്തതുമായ സുരക്ഷിത ഇടങ്ങളിൽ മാത്രമാണ് ബിൽബോർഡുകൾ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കൂ.

-ഇത്തരം ബോർഡുകൾ നിർമ്മിക്കുന്നതിനായി പരിസ്ഥിതിയ്ക്ക് ഇണങ്ങിയതും, ഉയർന്ന നിലവാരത്തിലുള്ളതുമായ വസ്തുക്കൾ ഉപയോഗിക്കണം.

-ഡ്രൈവർമാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിന് ഇടയാക്കുന്നതും, റോഡിലെ കാഴ്ച മറയ്ക്കുന്നതുമായ തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ബിൽബോർഡുകൾ അനുവദിക്കുന്നതല്ല.

-ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ ഇത്തരം ബിൽബോർഡുകളിൽ സ്ഥാപിക്കുന്നതിന് അനുമതിയില്ല. ലൈറ്റിംഗ് ആവശ്യങ്ങൾക്കായി പ്രകൃതിയോടു ഇണങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ലൈറ്റുകൾ ഉപയോ​ഗിക്കേണ്ടതാണ്.

-സഊദി റോഡ് കോഡിന്റെ ഭാഗമായുള്ള ഈ നിയമങ്ങൾ ഈ വർഷം അവസാനം വരെ മാർഗനിർദ്ദേശങ്ങൾ എന്ന രീതിയിലാണ് നടപ്പാക്കുന്നത്. എന്നാൽ 2025 മുതൽ സഊദി സർക്കാർ സ്ഥാപനങ്ങൾക്കും, 2025 പകുതി മുതൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിബന്ധനകൾ കർശനമായും ബാധകമാകുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  5 days ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  5 days ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  5 days ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  5 days ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  5 days ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  5 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  5 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  5 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  5 days ago