ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: വിവാദമായ പൗരത്വനിയമഭേദഗതി (സി.എ.എ)ക്കെതിരായ പ്രക്ഷോഭകര്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ അഴിച്ചുവിട്ട വംശീയ കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഇരുവര്‍ക്കും പുറമെ ഖാലിദ് സൈഫി, ഗുള്‍ഫിഷാര്‍ ഫാത്തിമ, സഫൂറ സര്‍ഗാര്‍, നടാഷ നര്‍വാള്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ്, അത്താര്‍ ഖാന്‍ തുടങ്ങിയ വിദ്യാര്‍ഥി നേതാക്കളുടെ ജാമ്യഹരജിയും ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കും.
ഇഷ്‌റത് ജഹാന് ജാമ്യം അനുവദിച്ചത് ചോദ്യംചെയ്ത് ഡല്‍ഹി പൊലിസ് നല്‍കിയ അപ്പീലും ഇതേ ബെഞ്ച് ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷം 3.15നാണ് കേസ് വാദത്തിനെടുക്കുക. ജൂലൈയില്‍ ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യാപേക്ഷയില്‍ പ്രാഥമിക വാദംകേള്‍ക്കുകയും ഡല്‍ഹി പൊലിസിനോട് മറുപടി തേടുകയുംചെയ്തിരുന്നു.
ഒന്നിലധികം തവണയാണ് ഉമര്‍ ഖാലിദിന്റെതടക്കമുള്ള ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയത്. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശീയ കലാപത്തിലെ മുഖ്യ ആസൂത്രകരാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവരെന്നാരോപിച്ച് യു.എ.പി.എ ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."