വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു
തിരുവനന്തപുരം: തുടക്കത്തില്‍ തന്നെ ബഹളത്തില്‍ മുങ്ങി നിയമസഭ. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കര്‍ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിവാദ വിഷയങ്ങളിലെ നിയമസഭ ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കാന്‍ തരംമാറ്റിയ സംഭവത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
നിയമസഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭയുടെ മുമ്പാകെ വിഷയം ഉന്നയിച്ചു. അതിനിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തതും പ്രതിഷേധം ശക്തിയാക്കി.
ഭയമാണ് ഭയമാണ് ഭരണപക്ഷത്തിനെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭയില്‍ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടയിലും മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയതിലും പ്രതിഷേധമുയര്‍ന്നു. ചോദ്യങ്ങള്‍ ഉന്നയിച്ചത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലാണെന്നും നക്ഷത്ര ചിഹ്ന ചോദ്യങ്ങള്‍ ഒഴിവാക്കിയത് ദൗര്‍ ഭാഗ്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
പൊലിസില്‍ വര്‍ഗീയശക്തികളുടെ ഇടപെടല്‍, എ.ഡി.ജി.പിആര്‍എസ്എസ് കൂടിക്കാഴ്ച, തൃശൂര്‍ പൂരം തടസ്സപ്പെട്ട സംഭവം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, എ.ഡി.ജി.പി എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍, പൊലീസ് സേനയിലെ ക്രിമിനല്‍വത്കരണം, സ്വര്‍ണക്കടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍, കോഴിക്കോട്ടെ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളാണ് നക്ഷത്ര ചിഹ്നം ഇല്ലാത്തവയാക്കി മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."