HOME
DETAILS
MAL
വ്യാജരേഖ നല്കി ജോലി; വിരമിച്ച ശേഷം അറസ്റ്റില്‍
backup
August 31 2016 | 20:08 PM
മലപ്പുറം: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി സര്‍ക്കാര്‍ ജോലിയില്‍ തുടര്‍ന്നയാളെ വിരമിച്ച ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അരീക്കോട് ഉഗ്രപുരം സ്വദേശി മലയില്‍തൊടി മുസ്തഫയാണ് അറസ്റ്റിലായത്. ജോലി നേടാന്‍ ഹാജരാക്കിയ രേഖയില്‍ വയസ് തിരുത്തുകയും വിദ്യാഭാസ യോഗ്യത കൂട്ടിച്ചേര്‍ക്കുകയും ചെയ്തെന്നാണ് കേസ്.
അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിയെ കഴിഞ്ഞ ദിവസമാണ് ഡിവൈ.എസ്.പി പി.എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജലവിഭവ വകുപ്പില്‍ മീറ്റര്‍ റീഡറായി ജോലി ചെയ്ത ഇദ്ദേഹം, സ്വയം വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു. നേരത്തെ സി.പി.എം അരീക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സര്‍വിസിലിരിക്കെ യൂനിയന്‍ ജില്ലാ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അരീക്കോട് വൈ.എം.എ സെക്രട്ടറിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."