HOME
DETAILS

ഇടനിലക്കാരെ ഒഴിവാക്കി ഉല്‍പാദനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ നേരിട്ട് സംഭരിക്കും: ഭക്ഷ്യമന്ത്രി

  
backup
August 31 2016 | 20:08 PM

%e0%b4%87%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%89%e0%b4%b2


ഓണം- ബക്രീദ് ഫെയര്‍  രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് എട്ട് വരെ
കൊച്ചി: പൊതുജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ നേരിട്ട് സംഭരിക്കാനുള്ള നടപടികള്‍ എടുത്തു വരികയാണെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സപ്ലൈകോയുടെ എറണാകുളം ജില്ലാ ഓണം- ബക്രീദ് ഫെയര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്സവ സീസണുകളില്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കച്ചവടക്കാരുടെ രീതി അവസാനിപ്പിക്കാനായി സാധ്യമായ എല്ലാ നടപടികളും എടുക്കും. ജയ അരിയുടെ വില ആന്ധ്രയിലെ മില്ലുകാര്‍ വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തത്തുല്യമായ അരി സംഭരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് വിതരണക്കാര്‍ ജയ അരിയുടെ വില കുറയ്ക്കാമെന്ന് സമ്മതിച്ച് മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പൊതുവിതരണശൃംഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഉപഭോക്തൃസംസ്ഥാനമായിട്ടുപോലും കേരളത്തിലെ വിലക്കയറ്റം ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നത്. പൊതുവിപണിയെക്കാള്‍ 25 മുതല്‍ 65 ശതമാനം വരെ വില കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്ന സപ്‌ളൈകോ സാധാരണക്കാരന് ആശ്രയമാണെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ സപ്‌ളൈകോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ നല്‍കിയ 150 കോടിക്ക് പുറമെ ഇനിയും തുക നീക്കി വയ്ക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
എ.പി.എല്‍ വിഭാഗക്കാര്‍ക്ക് റേഷന്‍കടകളിലൂടെ നല്‍കി വരുന്ന അരിയുടെ അളവ് വര്‍ധിപ്പിക്കുമെന്നും ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ നടപടികളെടുക്കുമെന്നും മന്ത്രി തിലോത്തമന്‍ അറിയിച്ചു. പൊതുവിപണിയിലെ കാര്യക്ഷമമായ ഇടപെടല്‍ ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്നും ഇതില്‍ സപ്ലൈകോയുടെ പങ്ക് എടുത്തു പറയത്തക്കതാണെന്നും ചടങ്ങില്‍ അധ്യക്ഷനായിരുന്ന പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. മാവേലി ഉല്‍പന്നങ്ങളുടെയും പച്ചക്കറിയുടെയും ആദ്യവില്പന കെ ജെ മാക്‌സി എംഎല്‍എ നിര്‍വഹിച്ചു. സപ്‌ളൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ ആഷതോമസ്, ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, വിവിധരാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago