HOME
DETAILS

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

  
October 08, 2024 | 1:55 PM

UAE Amnesty will not be extended Strict inspection from November 1

ദുബൈ: നിയമ വിരുദ്ധ താമസക്കാർക്ക് പിഴയോ, യാത്ര നിരോധനമോ കൂടാതെ രാജ്യം വിടുന്നതിനോ താമസ പദവി നിയമപരമാക്കി യു.എ.ഇയിൽ തുടരുന്നതിനോ സൗകര്യമൊരുക്കി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ഐ.സി.പി താമസ-കുടിയേറ്റ വിഭാഗം ഡയരക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ യൂസഫ് നുഐമി വ്യക്തമാക്കി.

പൊതുമാപ്പ് കാലാവധി ഈ മാസത്തോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഒന്നാം തിയതി മുതൽ നിയമലംഘകരെ കണ്ടത്തുന്നതിന് കർശന പരിശോധന നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. താമസ കേന്ദ്രങ്ങൾ, വ്യവസായ മേഖലകൾ, കമ്പനികൾ എന്നിവ കേന്ദ്രീകരിച്ചാവും പരിശോധനകൾ.
 

നിയമ വിരുദ്ധ താമസക്കാർ ഉണ്ടാവാനിടയുള്ള മേഖലകളിൽ തുടർച്ചയായ നിരീക്ഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർ എത്രയും വേഗം ബന്ധപ്പെട്ട സർക്കാർ-സേവന കേന്ദ്രങ്ങളെ സമീപിച്ച് താമസ പദവി നിയമപരമാക്കണമെന്ന് മേജർ ജനറൽ ആവശ്യപ്പെട്ടു.സ്വദേശത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ തന്നെ മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  6 days ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  6 days ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  6 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  6 days ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  6 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  6 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  6 days ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  6 days ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  6 days ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  6 days ago