HOME
DETAILS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

  
Web Desk
October 11, 2024 | 6:29 AM

kerala-legislative-assembly-hema-committee-report-urgent-resolution-denied

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. അടിയന്തര പ്രമേയ നോട്ടിസിലെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാതിരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരള നിയമസഭ കൗരവ സഭയായി  മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേല്‍ ചോദ്യത്തിനും മറുപടി പറയില്ല. അടിയന്തര പ്രമേയത്തിനും അനുമതി നല്‍കില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുകയെന്ന് സതീശന്‍ ചോദിച്ചു.  

സ്ത്രീകളെ ഇത്രത്തോളം ബാധിച്ച വിഷയം ചര്‍ച്ച ചെയ്തില്ല എന്നത് സഭയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  15 hours ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  15 hours ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  15 hours ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  15 hours ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  16 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  16 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  16 hours ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  16 hours ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  16 hours ago
No Image

രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളികള്‍ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  16 hours ago