ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കൂ; നഖങ്ങള്‍ പറയും നിങ്ങളുടെ ആരോഗ്യം
നിങ്ങളുടെ നഖങ്ങള്‍ പെട്ടന്ന് പൊട്ടിപ്പോകുന്നവയാണോ? ഒരു നിശ്ചിത ഘട്ടത്തിനുശേഷം അവ ദുര്‍ബലമാവുകയോ വളര്‍ച്ച നിന്നുപോവുകയോ ചെയ്തിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍, ഇത് ദുര്‍ബലമായ നഖങ്ങളുടെ അടയാളമായിരിക്കാം. ഈ പ്രശ്‌നം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ വളരെ സാധാരണമാണ്, ഇത് വിവിധ ഘടകങ്ങളാല്‍ സംഭവിക്കാം. വരണ്ട കാലാവസ്ഥയോ അല്ലെങ്കില്‍ ഇടയ്ക്കിടെ കൈ കഴുകുന്നവരിലോ ചിലപ്പോള്‍ ഇങ്ങനെയുണ്ടായേക്കാം. എന്നാല്‍ പലപ്പോഴും നഖങ്ങള്‍ ദുര്‍ബലമാകുന്നത് ആന്തരികമായ പ്രശ്‌നങ്ങള്‍ കാരണമായിക്കാം. പ്രധാനമായും നമ്മുടെ ഭക്ഷണക്രമം. ശരിയായ പോഷകങ്ങള്‍ നാം കഴിച്ചില്ലെങ്കില്‍, അത് നമ്മുടെ നഖങ്ങളില്‍ പ്രതിഫലിക്കും.
ഇനിയുള്ള അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ.. നിങ്ങളുടെ നഖങ്ങള്‍ പറയും നിങ്ങളുടെ ആരോഗ്യം
1. നേര്‍ത്ത നഖങ്ങള്‍:
കനം കുറഞ്ഞതും മൃദുവായതുമായ നഖങ്ങളാണോ നിങ്ങളുടേത് . ഇത്തരം നഖങ്ങള്‍ വിറ്റാമിന്‍ ബിയുടെ കുറവായിരിക്കാം സൂചിപ്പിക്കുന്നത്. ഈ നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടിപ്പോകുകയും എളുപ്പത്തില്‍ കേടുവരുത്തുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ ഭക്ഷണത്തില്‍ കാല്‍സ്യം, ഇരുമ്പ്, ഫാറ്റി ആസിഡുകള്‍ എന്നിവയും കുറവായിരിക്കാം.
2. സ്പൂണ്‍ നെയില്‍സ്:
പേര് സൂചിപ്പിക്കുന്നത് പോലെ, ഇത്തരത്തിലുള്ള നഖങ്ങള്‍ ഒരു സ്പൂണ്‍ പോലെയാണ്. നേരെ വളരുന്നതിനുപകരം, അവ കോണ്‍കീവ് ആയി കാണപ്പെടുന്നു - ഒരു സ്പൂണ്‍ പോലെ. നിങ്ങള്‍ക്ക് സ്പൂണ്‍ നഖങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ക്ക് വിളര്‍ച്ച, ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ കരള്‍ പ്രശ്‌നങ്ങള്‍ പോലും ഉണ്ടാകാം. ഈ അവസ്ഥ ഉണ്ടാവാതിരിക്കാന്‍, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ആവശ്യമായ എല്ലാ പോഷകങ്ങളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
3. വെളുത്ത പാടുകള്‍
നഖങ്ങളിലെ വെളുത്ത പാടുകള്‍ സിങ്കിന്റെ കുറവിനെയോ ഫംഗസ് അണുബാധയുടെയോ ലക്ഷണമാകാമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍, വെളുത്ത പാടുകള്‍ എന്തെങ്കിലും അലര്‍ജി പ്രതികരണത്തെയും സൂചിപ്പിക്കാം.
4. മഞ്ഞ നഖങ്ങള്‍
നിങ്ങളുടെ നഖങ്ങള്‍ മഞ്ഞനിറമാകുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണം അമിതമായ പുകവലിയാണ്. കൂടാതെ, ഇത് ഒരു ഫംഗസ് അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ തൈറോയ്ഡ് രോഗം എന്നിവയെ സൂചിപ്പിക്കാം. കൂടാതെ, മഞ്ഞ നഖങ്ങള്‍ പ്രമേഹത്തിന്റെ ലക്ഷണമാകാം.
5. ടെറിയുടെ നെയില്‍സ്
ടെറിയുടെ നഖം എന്നറിയപ്പെടുന്നത് ഒരു അവസ്ഥയാണ്, ഇത് നഖങ്ങള്‍ തണുത്തുറഞ്ഞ ഗ്ലാസ് പോലെ വെളുത്തതായി കാണപ്പെടുന്നു. അത് കരള്‍ അല്ലെങ്കില്‍ കിഡ്നി പ്രശ്നങ്ങളുടെ ലക്ഷണമാകുമെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."