HOME
DETAILS

കണ്ണൂരിന്റെ മൂന്നാറിലേക്കൊരു യാത്ര പോകാം... സഞ്ചാരികളെ മാടിവിളിച്ച് പാലുകാച്ചി മല

  
Web Desk
October 14 2024 | 08:10 AM

Lets go on a trip to Kannurs Munnar

ഈ മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്. ട്രക്കിങ്‌സൗകര്യം ഒരുക്കിയതോടെ ഇനി സഞ്ചാരികള്‍ക്ക് മലകയറാം. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാസ്വദിച്ച് ചെറുകാറ്റേറ്റ് നടന്നങ്ങനെ മലമുകളിലെത്തി പാറപ്പുറത്തെ കാറ്റേറ്റിരിക്കാം. മലമുകളിലെ കാഴ്ചകാണാം. ദൂരെ നിന്നു നോക്കുമ്പോള്‍ അടുപ്പ് കല്ലുകൂട്ടിവച്ച പോലെ മൂന്നു മലകള്‍ കാണാം.  അങ്ങനെയാണ് ഇതിന് പാലുകാച്ചി മല എന്നു പേരുവന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 2347 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായാണ് പാലുകാച്ചി മലയുള്ളത്. മലകളുടെ പ്രദേശങ്ങള്‍ കൊട്ടിയൂര്‍ പഞ്ചായത്തിലും കേളകം പഞ്ചായത്തിലുമായാണുള്ളത്. കൊട്ടിയൂര്‍ കേളകം പഞ്ചായത്തുകള്‍ നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ പദ്ദതി ആരംഭിക്കുന്നത്. പൂര്‍ണമായും വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി ഉള്ളത്. ടിക്കറ്റെടുത്തുവേണം മലമുകളിലെത്താന്‍. ബേസ് ക്യാംപ് വരെ വാഹനങ്ങള്‍ വേനല്‍ക്കാലത്ത് എത്തും. 

 

pallma.jpg

കൊട്ടിയൂര്‍ ടൗണ്‍ - ചുങ്കക്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് പാലുകാച്ചിയിലേക്ക് റോഡുകള്‍ ഉണ്ട്. കേളകം ടൗണില്‍ നിന്ന് അടയ്ക്കാത്തോട് ശാന്തിഗിരി വഴിയും പൊയ്യമല ശാന്തിഗിരി വഴിയും പാലുകച്ചിയിലെത്താവുന്നതാണ്. 
രാവിലെ 8 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രവേശനം. വൈകുന്നേരെ ആറുമണിക്കു മുമ്പ് സഞ്ചാരികള്‍ പുറത്തു കടക്കണം.

 മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദേശികള്‍ക്ക് 150 രൂപയും ക്യാമറ 100 രൂപയുമാണ്. 
കാടിന് അകത്തേക്ക് അനുമതി കൂടാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. സംഘമായാണ് മലമുകളിലേക്ക് പോവുക. കൂടെ ഗൈഡും ജീവനക്കാരും ഉണ്ടാവും. 

 

pall77.JPG

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വനത്തിനകത്തോ പരിസരത്തോ ഇടാന്‍ പാടില്ല. ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ല. വനത്തിനും വന്യജീവികള്‍ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങളൊന്നും തന്നെ പാടില്ല. പാലുകാച്ചി വനം സംരക്ഷണസമിതിക്കാണ് നടത്തിപ്പു ചുമതലയെങ്കിലും വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 

 

 

Palakkachippara, known as the "Munnar of Kannur," is a lesser-known destination attracting travelers for its scenic beauty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  4 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  4 days ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  4 days ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  4 days ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  4 days ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  4 days ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  4 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  4 days ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  4 days ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  4 days ago