HOME
DETAILS

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

  
Web Desk
October 14 2024 | 09:10 AM

Iran Issues New Warning We Have No Red Line

വാഷിങ്ടണ്‍: യുദ്ധത്തിന് പൂര്‍ണമായി ഒരുങ്ങിയെന്നും തങ്ങള്‍ക്ക് യുദ്ധം പേടിയില്ലെന്നും ഇരാന്‍. ബഗ്ദാദ് സന്ദര്‍സിക്കവെ ഇരാന്‍ വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗച്ചിയുടേതാണ് പ്രതികരണം. 
പലപ്പോഴായി ഇസ്‌റാഈല്‍ തങ്ങളെ ആക്രമിച്ചപ്പോഴും മേഖലയില്‍ യുദ്ധം ഒഴിവാക്കാനാണ് ഇറാന്‍ പരമാവധി സംയമനം പാലിച്ചതെന്നും തങ്ങളുടെ ജനതയെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ഇനി മുന്നറിയിപ്പ് രേഖയൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനെ എങ്ങനെ ആക്രമിക്കണമെന്ന് ഇസ്‌റാഈല്‍ തീരുമാനമെടുത്തിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങളും ഊര്‍ജ കേന്ദ്രങ്ങളും ആക്രമിച്ചേക്കുമെന്നും യു.എസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനെ ആക്രമിക്കുമ്പോള്‍ കരുതല്‍ വേണമെന്നും പ്രത്യാക്രമണം ഇസ്‌റാഈലിനു താങ്ങാനാകില്ലെന്നും അമേരിക്ക നെതന്യാഹുവിനെ അറിയിച്ചിരുന്നു. ഇറാനില്‍ ജനങ്ങളെയോ ആണവ കേന്ദ്രങ്ങളെയോ ആക്രമിക്കരുതെന്നാണ് അമേരിക്കയുടെ നിബന്ധന.

ഇറാനെ ആക്രമിക്കാന്‍ നെതന്യാഹുവിന് പാര്‍ലമെന്റിലെ സുരക്ഷാ കാബിനറ്റിന്റെ അനുമതിയും ലഭിച്ചിരുന്നില്ല. തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന ഇറാന്റെ മുന്നറിയിപ്പും ഇറാന്‍ ഇതിനിടെ ആണവായുധം പരീക്ഷിച്ച വാര്‍ത്തയും പുറത്തുവന്നതും ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത് വൈകിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ 1ന് ഇറാന്‍ 180 മിസൈലുകളാണ് ഇസ്‌റാഈലിലേക്ക് അയച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  12 hours ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  13 hours ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  13 hours ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  14 hours ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  14 hours ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  14 hours ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  15 hours ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  15 hours ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  15 hours ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  16 hours ago