റീസര്‍വേ, ന്യായവില അപാകതകള്‍ ഒക്ടോബര്‍ 15നകം പരാതികള്‍ സ്വീകരിക്കും
മഞ്ചേരി: നറുകര വില്ലേജിലെ റിസര്‍വെ അപാകതകളുമായി ബന്ധപ്പെട്ടും മഞ്ചേരി വില്ലേജിലെ ഭൂമിയുടെ ന്യായവില സംബന്ധിച്ചുമുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി ഒക്ടോബര്‍ 15നകം അപേക്ഷകള്‍ സ്വീകരിക്കാന്‍ റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഇന്നലെ രാവിലെ പത്തോടെയാണ് തിരുവന്തപുരത്ത് മന്ത്രിയുടെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനു കൂടുതല്‍ ജീവനക്കാരെ ആവശ്യമെങ്കില്‍ നിയമിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. സ്ഥലം എം.എല്‍.എ അഡ്വ. എം ഉമ്മര്‍ മന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.
കൂടാതെ ന്യായവിലയുമായി ബന്ധപ്പട്ട വിഷയത്തില്‍ മന്ത്രിതലത്തില്‍ ആലോചിച്ച ശേഷം കൂടുതല്‍ ഉചിതമായ തീരുമാനം കൈകൊള്ളും. മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നറുകര വില്ലേജില്‍ 4,000 പേര്‍ക്കാണ് റീസര്‍വ്വയെുമായി ബന്ധപ്പെട്ട് പരാതികളുള്ളത്. 2015 ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപെട്ട് നല്‍കിയ അപേക്ഷകള്‍ 1042ണ്. ഇതില്‍ പരിഹരിക്കപ്പെട്ടത് വെറും 22അപേക്ഷകള്‍ മാത്രമാണെന്നാണ് വിവരാവകാശപ്രകാരമുള്ള കണക്കുകള്‍. 11 ഉന്നത സര്‍വേയര്‍മാരടങ്ങുന്ന 79 ഉദ്യോഗസ്ഥരാണ് സര്‍വേ നടത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അലംബാവം കാരണം നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. യോഗത്തില്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, സബ് കലക്ടര്‍ ജാഫര്‍മാലിക്ക്, സര്‍വ ഡയറക്ടര്‍ ദേവദാസ്, ജില്ലാ സര്‍വേ സൂപ്രണ്ട്, ഏറനാട് തഹസീല്‍ദാര്‍, പി സുബ്രമണ്യന്‍, കെ ബാബുരാജ്, അസൈന്‍കാരാട്ട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."