ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു
ദുബൈ പാർക്സ് & റിസോർട്‌സ്
ദുബൈ പാർക്സ് & റിസോർട്‌സ് (ഡി.പി.ആർ) ഭാഗമായ റിവർ ലാൻഡ് ദുബൈയിൽ പ്രവേശിക്കാനുള്ള ഫീസ് നേരിട്ട് ടിക്കറ്റ് വാങ്ങുമ്പോൾ 20 ദിർഹം ആണ്. മോഷൻ ഗേറ്റ്, ലെഗോ ലാൻഡ്, റയൽ മാഡ്രിഡ് ഷവർ , അല്ലെങ്കിൽ മറ്റെന്തെങ്കിലും ആകർഷണങ്ങളിലേക്ക് ടിക്കറ്റ് വാങ്ങിയവർ പ്രവേശന ഫീസ് നൽകേണ്ടതില്ല.
ഗ്ലോ ഗാർഡൻ
ഒട്ടേറെ ആകർഷണങ്ങളുള്ള ഗ്ലോ ഗാർഡൻ്റെ ടിക്കറ്റ് നിരക്ക് 70 ദിർഹമിൽ നിന്ന് 78.75 ദിർഹമായി (75 ദിർഹം കൂടാതെ 5% വാറ്റ്) വർധിപ്പിച്ചു. ഗ്ലോ പാർക്ക്, ദിനോസർ പാർക്ക്, ആർട്ട് പാർക്ക് എന്നിവയിലേക്കുള്ള പ്രവേശനം ഇതിൽ ഉൾപ്പെടുന്നു. മൂന്ന് വയസിന് താഴെയു ള്ള കുട്ടികൾക്ക് സൗജന്യം. അതേസമയം, മാജിക് പാർക്ക് ആഗ്രഹിക്കുന്ന സന്ദർശകർ 45 ദിർഹം കൂടാതെ, 5% വാറ്റും നൽകണം.
മിറാക്കിൾ ഗാർഡൻ
മുതിർന്ന വിനോദ സഞ്ചാരികൾക്ക് 100 ദിർഹമും കുട്ടികൾക്ക് (3-12 വയസ്സ്) 85 ദിർഹമുമാണ് പുതിയ നിരക്ക്. 2023ൽ ഒരു മുതിർന്ന വിനോദ സഞ്ചാരിക്ക് 95 ദിർഹമും, കുട്ടികൾക്ക് 80 ദിർഹമുമായിരുന്നു. അതേസമയം യു.എ.ഇ നിവാസികളുടെ നിരക്ക് കുറച്ചിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കുമായി കഴിഞ്ഞ വർഷം 65 ദിർഹം ഈടാക്കിയിരുന്നത് ഇപ്പോൾ 60 ദിർഹമാണ്.
ബട്ടർഫ്ലൈ ഗാർഡൻ
ബട്ടർഫ്ലൈ ഗാർഡനിൽ മുതിർന്നവർക്ക് പ്രവേശിക്കാൻ 60 ദിർഹമാണ് നിരക്ക്. മൂന്നിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾ 55 ദിർഹം നൽകണം. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് ഫീസില്ല. നേരത്തെ മുതിർന്നവർക്ക് 55 ദിർഹമായിരുന്നു നിരക്ക്. അതേസമയം, താമസക്കാർക്ക് മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 50 ദിർഹമും, മൂന്ന് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് 45 ദിർഹമുമാണ്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ടിക്കറ്റുകൾ സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."