HOME
DETAILS

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

  
Web Desk
October 16 2024 | 03:10 AM

Controversial Allegations Surrounding ADM Naveen Babus Death in Kannur

കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങില്‍ ഗുരുതര ആരോപണം ഉന്നയിച്ച സി.പി.എം വനിതാ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്കും പമ്പ് ഉടമ പ്രശാന്തിനും എതിരെ പരാതി നല്‍കി ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന്റെ സഹോദരന്‍ അഡ്വ. പ്രവീണ്‍ ബാബു. ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലിസിലാണ് പ്രവീണ്‍ ബാബു പരാതി നല്‍കിയത്.

ഇന്നലെ രാത്രിയാണ് പ്രവീണ്‍ ബാബു പരാതി നല്‍കിയത്. നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സഹോദരന്‍ സര്‍വീസില്‍ മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ള ആളല്ല. അതുകൊണ്ട് സഹോദരനെ അഴിമതിക്കാരനാക്കുന്നത് ശരിയല്ലെന്നും പ്രവീണ്‍ ബാബു പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 
വിളിക്കാത്ത സദസിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലാത്ത ആരോപണം പൊതുമധ്യത്തില്‍ എന്തിന് ഉന്നയിച്ചെന്ന് അറിയണം. ആരോപണം ഉന്നയിച്ചതില്‍ പെട്രോള്‍ പമ്പ് ഉടമയുടെ പങ്ക് എന്താണ്. സഹോദരന് ജീവനൊടുക്കേണ്ടി വന്നതിന്റെ കാരണം കണ്ടെത്തണമെന്നും പ്രവീണ്‍ ബാബു പറഞ്ഞു.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആത്മഹത്യയെന്ന നിലക്ക് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അന്വേഷണം സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പൊലിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ കോര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് അതിന് മുന്‍പത്തെ ദിവസം  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്.

യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. കണ്ണൂരില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീന്‍ ബാബു സ്ഥലംമാറിപ്പോകുന്നത്. ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കണ്ണൂരിലെ കോട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

The tragic death of A.D.M. Naveen Babu has sparked serious allegations from C.P.M. women's leader and District Panchayat President P.P. Divya.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago