HOME
DETAILS

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

  
Laila
October 16 2024 | 04:10 AM

History along the left and right fronts Palakkad will be the center of attention

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമാകുക പാലക്കാട് നിയമസഭാ മണ്ഡലമാകും. കഴിഞ്ഞ രണ്ടുതവണകളിലായി കണ്ട  ത്രികോണപ്പോരാണ് പാലക്കാടിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പാലക്കാട് താലൂക്കിലെ പാലക്കാട് നഗരസഭയും പിരായിരി, കണ്ണാടി പഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾപ്പെട്ട മണ്ഡലം യു.ഡി.എഫ് അനുകൂല മണ്ണാണെങ്കിലും കടുത്ത പോരാട്ടത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.  

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പി.വി അൻവർ എം.എൽ.എ തൊടുത്തുവിട്ട രാഷ്ട്രീയ ആരോപണങ്ങളും പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയകേരളം ഉറ്റുനോക്കാൻ ഇടയാക്കി.  സംസ്ഥാനം രൂപീകൃതമായത് മുതൽ 2011വരെയും യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾക്കൊപ്പം മാറിമാറി നിന്ന മണ്ഡലത്തിൽ 2016 മുതലാണ് കടുത്ത ത്രികോണ മത്സരത്തിന് വേദിയാകുന്നത്. 1970ൽ ഒ. രാജഗോപാൽ ജനസംഘം സ്ഥാനാർഥിയായത് മുതൽ ഇടത്  വലത് മുന്നണി മത്സരത്തിനപ്പുറത്തേക്ക് പാലക്കാട് തെരഞ്ഞെടുപ്പ് ചിത്രം മാറിത്തുടങ്ങിയിരുന്നു. 2006ൽ ഒ. രാജഗോപാൽ ബി.ജെ.പി സ്ഥാനാർഥിയായി 24.84 ശതമാനം വോട്ട് നേടി.

2016ലെ തെരഞ്ഞെടുപ്പോടെയാണ് ബി.ജെ.പി മണ്ഡലത്തിൽ വ്യക്തമായ സാന്നിധ്യമറിയിച്ച് തുടങ്ങിയത്.  57,559 വോട്ടുനേടി ഷാഫി പറമ്പിൽ മണ്ഡലം നിലനിർത്തിയപ്പോൾ 40,076 വോട്ടുമായി ബി.ജെ.പിയിലെ ശോഭ സുരേന്ദ്രൻ രണ്ടാംസ്ഥാനത്തെത്തുകയായിരുന്നു. സി.പി.എമ്മിലെ എൻ.എൻ കൃഷ്ണദാസ് മണ്ഡല ചരിത്രത്തിൽ ആദ്യമായി 38,675 വോട്ടുമായി മൂന്നാമതുമായി. 

2021ലും കടുത്ത പോരാട്ടത്തിലൂടെ 3859 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം ഷാഫി പറമ്പിൽ നിലനിർത്തിയപ്പോൾ മെട്രോമാൻ ഇ. ശ്രീധരനെ രംഗത്തിറക്കി വീണ്ടും മുന്നേറ്റമുണ്ടാക്കുകയായിരുന്നു ബി.ജെ.പി. 2016ൽ 29.07 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് ഇ. ശ്രീധരൻ സ്ഥാനാർഥിയായതോടെ 35.34 ശതമാനം വോട്ട് നേടാനായി. സി.പി പ്രമോദിനെ മത്സരിപ്പിച്ച സി.പി.എം  മൂന്നാമതായെന്ന് മാത്രമല്ല, വോട്ടിങ് ശതമാനത്തിലും ഗണ്യമായ കുറവുണ്ടായി.

മണ്ഡലം നിലനിർത്താൻ യു.ഡി.എഫ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ രംഗത്തിറക്കുമ്പോൾ 2016ലെ വലിയ മുന്നേറ്റമുണ്ടാക്കിയ ശോഭ സുരേന്ദ്രനെ പരീക്ഷിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെയാണ് എൽ.ഡി.എഫ് പരിഗണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  2 days ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  2 days ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  2 days ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  2 days ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  2 days ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  2 days ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  3 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  3 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  3 days ago