HOME
DETAILS

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

  
Shaheer
July 10 2025 | 01:07 AM

Hemachandran Murder Case Main Accused Confesses to Assault During Abduction

കോഴിക്കോട്: റിയൽഎസ്‌റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുമ്പോൾ വാഹനത്തിലിട്ട് മർദിച്ചിരുന്നതായി മുഖ്യപ്രതിയുടെ മൊഴി. കേസിൽ അറസ്റ്റിലായ സുൽത്താൻബത്തേരി പഴുപ്പത്തുർ പുല്ലബി വീട്ടിൽ നൗഷാദ് (35) ആണ് അന്വേഷണസംഘത്തിന് മൊഴി നൽകിയത്. പണം തിരിച്ചു നൽകാത്തതിന്റെ പേരിലായിരുന്നു മർദിച്ചത്. തട്ടിക്കൊണ്ടുപോകുന്നതിനായി ഹേമചന്ദ്രനെ വിളിച്ചുവരുത്താൻ കണ്ണൂർ സ്വദേശിയായ യുവതിയുടെ സഹായം തേടിയിരുന്നതായും നൗഷാദ് സമ്മതിച്ചു. എന്നാൽ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും നൗഷാദ് പറഞ്ഞു.

വിദേശത്ത് നിന്ന് ബംഗളൂരു വിമാനതാവളത്തിലിറങ്ങിയ നൗഷാദിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന് ഇയാൾ വീണ്ടും ആവർത്തിച്ചത്. നേരത്തെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലും പ്രതി ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ അന്വേഷണസംഘം ഇത് മുഖവിലക്കെടുത്തിട്ടില്ല. പരസ്പര വിരുദ്ധമാണ് നൗഷാദിൻ്റെ മൊഴി. സഉൗദിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ നൗഷാദിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു. കേസിൽ ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുള്ളതായാണ് പൊലിസ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിനും, വിശദമായി ചോദ്യം ചെയ്യുന്നതിനുമായി മുഴുവൻ പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

നൗഷാദ് എത്തിയത് രൂപം മാറി

കോഴിക്കോട്: വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാനും നൗഷാദ് ശ്രമം നടത്തി. നൗഷാദും ഒപ്പമുള്ളവരും നെടുമ്പാശേരിയിലേക്കായിരുന്നു ടിക്കറ്റ് എടുക്കുമെന്നറിയിച്ചത്. എന്നാൽ അന്വേഷണസംഘം നെടുമ്പാശേരിയിൽ എത്തുമെന്ന് മുൻകൂട്ടി കണ്ട് നൗഷാദ് മാത്രം ബംഗളൂരുവിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയ വിവരം പ്രതി അറിഞ്ഞിരുന്നില്ല. സഹോദരന് ബംഗളൂരു വിമാനതാവളത്തിലേക്ക് വരാനുണ്ടായിരുന്നതിനാലാണ് ഇവിടേക്ക് ടിക്കറ്റെടുത്തതെന്നാണ് നൗഷാദ് മറുപടി നൽകിയത്. മീശയും മുടിയും എടുത്ത് രൂപം മാറിയായിരുന്നു നൗഷാദിന്റെ വരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു 

Kerala
  •  8 hours ago
No Image

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

uae
  •  8 hours ago
No Image

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി

National
  •  8 hours ago
No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  8 hours ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  8 hours ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  8 hours ago
No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  9 hours ago
No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  9 hours ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  9 hours ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  10 hours ago