HOME
DETAILS

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

  
October 16, 2024 | 4:17 PM

toxic liquor disaster again in Bihar Six died 14 people are under treatment

പട്‌ന: ബിഹാറിലെ സിവാന്‍, സരണ്‍ ജില്ലകളില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ആറുപേര്‍ മരിച്ചു. 14 പേര്‍ ചികിത്സയില്‍. സിവാന്‍ ജില്ലയില്‍ നാലും, സരണ്‍ ജില്ലയില്‍ രണ്ട് പേരുമാണ് മരിച്ചത്. 

ബുധനാഴ്ച്ച രാവിലെ 7.30 ഓടെ മാഘര്‍, ഔരിയ പഞ്ചായത്തുകളില്‍ മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മദ്യദുരന്തമാണെന്ന് കണ്ടെത്തിയത്. മറ്റുള്ളവരെ ചികിത്സക്കായി അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ അതിന് മുന്‍പ് തന്നെ മരിച്ചു. 

ചൊവ്വാഴ്ച്ച രാത്രിയാണ് ഇവര്‍ വ്യാജ മദ്യം കഴിച്ചതെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്. സംഭവത്തില്‍ ജില്ല ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 

അതേസമയം മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും, അതിന് ശേഷം മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്നും ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. 

2016 ഏപ്രിലില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷം ഏകദേശം 150ലധികം ആളുകള്‍ വ്യാജമദ്യം കഴിച്ച് മരിച്ചതായാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുള്ളത്.

toxic liquor disaster again in Bihar Six died 14 people are under treatment



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ദതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  4 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  4 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  4 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  4 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  4 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  4 days ago
No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  4 days ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  4 days ago