HOME
DETAILS

ദുബൈ വിമാനത്താവളത്തിന് സമീപത്തെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം, നടപടി ഇറാന്‍ ആക്രമണത്തിന് പിന്നാലെ

  
Web Desk
March 16, 2026 | 3:53 AM

Key roads near Dubai Airport temporarily closed

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഇന്ധനടാങ്കിന് തീപിടിച്ചതിനാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് സ്ട്രീറ്റ്, എയര്‍പോര്‍ട്ട് ടണല്‍, കാസബ്ലാങ്ക സ്ട്രീറ്റിലേക്കുള്ള അല്‍ ഗര്‍ഹൂദ് ബ്രിഡ്ജ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളാണ് ദുബൈ പൊലിസ് അടച്ചത്. 
കൂടാതെ, കാര്‍ഗോ വില്ലേജ്, മറാകേഷ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനുകളില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതവും താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. 
ഡ്രൈവര്‍മാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നും ഔദ്യോഗിക ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലിസ് അറിയിച്ചു. കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗതാഗതം എത്രയും വേഗം സാധാരണ നിലയിലാക്കാനും സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് ഉദ്യോഗസ്ഥരും പൊലീസും പ്രദേശത്ത് കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

അതേസമയം, വിമാനത്താവളത്തിന് സമീപത്തെ ഇന്ധനടാങ്കിലുണ്ടായ തീപിടിത്തം ദുബൈ സിവില്‍ ഡിഫന്‍സ് സംഘം വിജയകരമായി നിയന്ത്രണവിധേയമാക്കി. നിലവില്‍ സ്ഥിഗതികള്‍ ശാന്തമാണെന്നും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിമാനത്താവളത്തിലെ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിന് പിന്നാലെ, ദുബൈയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വിസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍സും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും വിമാനങ്ങളുടെ പുതിയ സമയക്രമം അറിയാന്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Dubai Police have temporarily closed key traffic routes, including Airport Street, Airport Tunnel, and Al Garhoud Bridge leading to Casablanca Street. The police also announced that traffic at the Cargo Village and Marrakech Street intersections toward the airport is temporarily closed. Drivers are advised to take alternative routes and follow official traffic instructions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  2 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  2 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  2 days ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  2 days ago
No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  2 days ago
No Image

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  2 days ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  2 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  2 days ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  2 days ago