HOME
DETAILS

കേരള നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നണികൾക്ക് മുന്നിലെ സാധ്യതകളും വെല്ലുവിളികളും

  
Web Desk
March 16, 2026 | 2:04 AM

Kerala Assembly Elections Opportunities and Challenges Before Fronts

എൽഡിഎഫ്

സാധ്യതകൾ

കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് നടപ്പാക്കിയ വികസനപദ്ധതികളും അടിസ്ഥാനസൗകര്യ വികസനവും

പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ വിദ്യാഭ്യാസ മേഖലാ നവീകരണം

സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ

റോഡ് വികസനവും വിനോദസഞ്ചാര സൗഹൃദ അടിസ്ഥാന സൗകര്യങ്ങളും

ക്ഷേമപെൻഷൻ വിഹിതം വർധിപ്പിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്ത ക്ഷേമനടപടികൾ

62 ലക്ഷം പെൻഷൻകാർ, 53 ലക്ഷം കുടുംബശ്രീ അംഗങ്ങൾ, 32 ലക്ഷം വീട്ടമ്മമാർ തുടങ്ങിയ വലിയ സാമൂഹികവിഭാഗങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങൾ

പ്രതിപക്ഷമായ യു.ഡി.എഫിൽ, പ്രത്യേകിച്ച് കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നതകളും നേതൃതർക്കവും

വെല്ലുവിളികൾ
 
ഭരണവിരുദ്ധ വികാരം ശക്തമാണെന്ന രാഷ്ട്രീയ വിലയിരുത്തലുകൾ

ലോക്‌സഭയും തദ്ദേശ തെരഞ്ഞെടുപ്പും ഉൾപ്പെടെയുള്ള അടുത്തകാലത്തെ തെരഞ്ഞെടുപ്പ് തിരിച്ചടികൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച വോട്ടിൽ കുറവ്; മുൻ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ ഏകദേശം 10 ലക്ഷം വോട്ട് നഷ്ടം.

99 സീറ്റുകൾ നേടി അധികാരത്തിലെത്തിയ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം 41 മണ്ഡലങ്ങളിൽ പിന്നിലായത്.

മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിടുന്ന സംഭവങ്ങൾ.

മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയോടുള്ള വിമർശനം

ആദ്യ പിണറായി സർക്കാരിനെയും രണ്ടാം സർക്കാരിനെയും തമ്മിലുള്ള താരതമ്യം

യുഡിഎഫ് 

സാധ്യതകൾ

പത്ത് വർഷത്തെ പ്രതിപക്ഷത്തിനുശേഷം ഭരണം പിടിക്കണമെന്ന ശക്തമായ രാഷ്ട്രീയ സാഹചര്യവും ആവേശവും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൂറിലേറെ നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് 

തദ്ദേശ തെരഞ്ഞെടുപ്പിൽ 80 മണ്ഡലങ്ങളിൽ മുന്നേറ്റവും നിരവധി ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പിടിച്ചടക്കിയത്.

ഉപതെരഞ്ഞെടുപ്പുകളിൽ (ചേലക്കര ഒഴികെ) മികച്ച ഭൂരിപക്ഷത്തോടെ നേടിയ വിജയങ്ങൾ.

ന്യൂനപക്ഷ വോട്ടുകൾ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്ന പ്രതീക്ഷ.

ചില സമുദായ സംഘടനകൾ നിലപാട് മൃദുവാക്കിയതും അനുകൂല സാഹചര്യം.

'ടീം യു.ഡി.എഫ്' എന്ന ഐക്യസന്ദേശം മുന്നണിയിൽ ഏകോപനം ശക്തിപ്പെടുത്തുന്നത്.

മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിവിടങ്ങളിൽ ഒരുപോലെ മുന്നേറ്റം

വെല്ലുവിളികൾ

കോൺഗ്രസിനുള്ളിലെ സീറ്റ് തർക്കങ്ങളും പ്രാദേശിക എതിർപ്പുകളും

മുതിർന്ന നേതാക്കളുടെ സീറ്റാവശ്യങ്ങൾ നേതൃത്വത്തിന് തലവേദന

ചില നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ ഐക്യത്തിന് ബാധകമാകുന്ന സാഹചര്യം

സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതോടെ പ്രചാരണം വൈകാനുള്ള സാധ്യത

ശക്തമായ സംഘടനാ സംവിധാനമുള്ള സി.പി.എമ്മിനെ നേരിടേണ്ട വെല്ലുവിളി

അറുപതോളം മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തൽ

ബിജെപി 

സാധ്യതകൾ

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ 

ഏകദേശം 30 മണ്ഡലങ്ങളിൽ ശക്തമായ സാന്നിധ്യം സൃഷ്ടിക്കാമെന്ന പ്രതീക്ഷ 

വെല്ലുവിളികൾ

സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട വ്യക്തമായ പ്രഖ്യാപനങ്ങളുടെ അഭാവം.

കേരള പുരോഗതിക്ക് എതിരുനിൽക്കുന്നത്, ഫണ്ടുകൾ കേന്ദ്രം പിടിച്ചുവയ്ക്കുന്നത്

സ്ഥാനാർഥി നിർണയം വൈകുന്നത്

പാചകവാതക ക്ഷാമം കേന്ദ്രസർക്കാരിനെതിരായ പ്രചാരണത്തിന് ഇടയാക്കുന്നത്

സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾക്കിടയിലെ തർക്കം

ബി.ഡി.ജെ.എസ് ഉൾപ്പെടെ പാർട്ടികളുടെ സീറ്റ് ആവശ്യങ്ങൾ 

ട്വന്റി ട്വന്റിയുടെ അവകാശവാദങ്ങളും ചെറുകക്ഷികളുടെ അസംതൃപ്തിയും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  6 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  6 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  6 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  6 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  6 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  6 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  6 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  6 days ago
No Image

കുവൈത്തിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  6 days ago