ജുറാസിക് കാലഘട്ടത്തിലെ സർപ്പിള ഷെൽഡ് സിഫലോപോഡിന്റെ ഫോസിൽ കണ്ടെത്തി
നിലമ്പൂർ: ജുറാസിക് കാലഘട്ടത്തിലെ സർപ്പിള ഷെൽഡ് സിഫലോപോഡിന്റെ അപൂർവ ഇനം ഫോസിൽ ലഭിച്ചു.
മമ്പാട് എം.ഇ.എസ് കോളജിലെ ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ പഠനത്തിന്റെ ഭാഗമായി മൂന്ന് അധ്യാപകരും 28 വിദ്യാർഥികളും അടങ്ങിയ സംഘം തമിഴ്‌നാട് അരിയല്ലൂരിൽ നടത്തിയ പരിശോധനയിലാണ് ഇതു ലഭിച്ചത്. ജുറാസിക് കാലഘട്ടത്തിലെ വംശനാശം സംഭവിച്ച സർപ്പിള ഷെൽഡ് സിഫലോപോഡിന്റെ (അമനോയ്ഡകൾ) 200 ദശലക്ഷം വർഷം പഴക്കമുള്ള അപൂർവ ഇനം ഫോസിലാണിത്.
ക്രിറ്റേഷ്യസ്-പാലിയോജീൻ വംശനാശം സംഭവിച്ച സമയത്തോ അതിനുശേഷമോ അവസാനത്തെ സ്പീഷിസ് അപ്രത്യക്ഷമായതോടെ ഡെവോണിയൻ കാലഘട്ടത്തിലാണ് ആദ്യകാല അമനോയ്ഡുകൾ പ്രത്യക്ഷപ്പെട്ടത്. ജുറാസിക് മുതൽ അവയുടെ വംശനാശം വരെ ജീവിച്ചിരിക്കുന്ന ഒരേയൊരു കൂട്ടമായ അമ്മോനിറ്റിഡ എന്ന ക്രമത്തിലെ അംഗങ്ങൾക്കാണ് ഇവയെ പലപ്പോഴും അമ്മോനൈറ്റുകൾ എന്ന് വിളിക്കുന്നത്.
ജിയോളജി വിഭാഗം മേധാവി ഡി. കീർത്തി, ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. എൻ. അജ്മൽ ഹുസൈൻ, റിമോട്ട് സെൻസിങ് വിഭാഗം അസി. പ്രൊഫ. കെ.കെ ജലീസുൽ ഖൈർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."