യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവിനു രണ്ടരവര്‍ഷം തടവ്
കണ്ണൂര്‍: ആലക്കോട് തിമിരി പാലവട്ടം കോളനിക്കടുത്ത് വാഴവളപ്പില്‍ കുഞ്ഞാമിന (25) ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവ് മാരിങ്കാവില് ബൈജുവിനെ (40) കണ്ണൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ ലില്ലി രണ്ടരവര്‍ഷം തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കേസില്‍ രണ്ടാംപ്രതിയായിരുന്ന ബൈജുവിന്റെ പിതാവ് പത്മനാഭനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു.
വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ട ബൈജുവും കുഞ്ഞാമിനയും 2000 മേയ് പതിനേഴിനായിരുന്നു വിവാഹിതരായത്.
2004 മാര്‍ച്ച് എട്ടിന് രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് ഇരുപതാമത്തെ ദിവസമാണു കുഞ്ഞാമിനയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലക്കോട് പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈ.എസ്.പിമാരായ അബ്ദുല്‍ ഗഫൂര്‍, കെ.ബി വേണുഗോപാല്‍, അബ്ദുല്‍കരീം എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."