നിരീശ്വര - മതയുക്തി വാദങ്ങൾക്കെതിരെ മഹല്ലുകൾ ജാഗ്രത പാലിക്കണം: ജമലുല്ലൈലി തങ്ങൾ
കോഴിക്കോട് : സ്വതന്ത്രചിന്ത എന്ന പേരിൽ പ്രചരിപ്പിക്കുന്ന നിരീശ്വരവാദത്തെയും ആദർശ വിഷയങ്ങളെ ലാഘവത്തോടെ കാണുന്നത് കാരണം വിവിധ രൂപങ്ങളിൽ കയറിവരുന്ന പുത്തനാശയങ്ങളെയും പ്രതിരോധിക്കാൻ മഹല്ലുകൾ ജാഗ്രത കാണിക്കണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമ ലുല്ലൈലി പ്രസ്താവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നാസ്തികരുമായും മുജാഹിദ് വിഭാഗവുമായിനടന്ന വ്യത്യസ്ത സംവാദങ്ങളിൽ വിജയം കൈവരിച്ച സമസ്ത പണ്ഡിതർക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ഏർപ്പെടുത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയ വ്യതിചലനം സംഭവിച്ച വിഭാഗങ്ങളുമായുള്ള ഇടപെടലുകളിലും സഹവാസത്തിലും സൂക്ഷ്മത പാലിച്ചില്ലെങ്കിൽ വരും തലമുറയിൽ പുതിയ ആശയ കുഴപ്പങ്ങൾക്ക് കാരണമാകുമെന്നും സമസ്തയുടെ സ്ഥാപിത ലക്ഷ്യമായ ആദർശ സംരക്ഷണത്തിന് വേണ്ടി നടക്കുന്ന പ്രവർത്തന പരിപാടികൾക്ക് മുഴുവൻ വിശ്വാസികളും പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം എ.വി അബ്ദുറഹിമാൻ മുസ്ലിയാർ അനുമോദന പ്രഭാഷണം നടത്തി. നാസ്തികരുമായി സംവാദം നടത്തിയ എസ്.കെ.എസ്.എസ്.എഫ് മനീഷ സാരഥി ശുഹൈബുൽ ഹൈതമി ക്കും വഹാബി മത യുക്തിവാദികളുമായി എടവണ്ണയിൽ സംവാദം നടത്തിയ ഇസ്തിഖാമ പണ്ഡിതരായ മുസ്തഫ അശ്റഫി കക്കുപ്പടി, എം.ടി അബൂബക്കർ ദാരിമി, അബ്ദുൽ ഗഫൂർ ദാരിമി മുതൂർ, അബ്ദുൽ വഹാബ് ഹൈതമി, മുജ്തബ ഫൈസി ആനക്കര, ശൗക്കത്ത് ഫൈസി മണ്ണാർക്കാട്, ശിഹാബുദ്ധീൻ അൻവരി, നൗഷാദ് താഴേക്കോട് എന്നിവർക്ക് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.
ഒ.പി.എം അശ്റഫ് കുറ്റിക്കടവ്, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, ബശീർ അസ്അദി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, ആശിഖ് കുഴിപ്പുറം,അലി മാസ്റ്റർ വാണിമേൽ, ഡോ.അബ്ദുൽ ഖയ്യൂം കടമ്പോട്,
അസ്‌ലം ഫൈസി ബാംഗ്ലൂർ, ശമീർ ഫൈസി ഒടമല, മൊയ്തീൻകുട്ടി യമാനി പന്തിപ്പൊയിൽ, അനീസ് ഫൈസി മാവണ്ടിയൂർ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു. അശ്കറലി മാസ്റ്റർ കരിമ്പ,ജലീൽ മാസ്റ്റർ പട്ടർകുളം, ശാഫി മാസ്റ്റർ ആട്ടീരി, അലി അക്ബർ മുക്കം, ഫാറൂഖ് ഫൈസി മണിമൂളി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ,ഫാറൂഖ് ദാരിമി കൊല്ലംപാടി, സത്താർ ദാരിമി തിരുവത്ര,നസീർ മൂര്യാട് സംബന്ധിച്ചു.
Islamic scholar Jamalullaili Thangal cautions mosques to be vigilant against spreading atheist and anti-faith ideologies, emphasizing the need for proactive countermeasures to safeguard religious values.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."