HOME
DETAILS

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

  
October 23 2024 | 13:10 PM

Omans Corona becomes a history book

മസ്കത്ത്: രണ്ടു വർഷത്തിലേറെ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് 19 നെ ക്കുറിച്ച് ആധികാരികമായ ഒരു പുസ്തകം വരുന്നു.ദൈനം ദിനം തീരുമാനങ്ങളിലൂടെ ഒമാൻ എങ്ങനെ കൊറോണയെ നേരിട്ടു വിജയം കൈവരിച്ചു, മഹാവ്യാധിയ്ക്കെതിരെ ഒമാൻ സർക്കാരും, സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളും നടത്തിയ പരിശ്രമങ്ങൾ, ദൈനം ദിന സംഭവങ്ങൾ, വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ എന്നിവയാണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്.

മൂന്നുവർഷത്തോളം നടത്തിയ ഗവേഷണങ്ങളുടെ ഒടുവിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറങ്ങുന്ന, തീയതി ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന "കൊറോണക്രോണോളജി" എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരൻ, പ്രശസ്ത മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് ആണ്. ബദ്ർ അൽ സമാ ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റൽസ് ആണ് മുഖ്യ പ്രായോജകർ.

സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായതു മുതൽ കച്ചവടക്കാരുടെയും മറ്റു പ്രവാസി, സ്വദേശി ജീവിതങ്ങളെയും കൊറോണ എങ്ങനെ ബാധിച്ചു എന്നും വിശകലനം ചെയ്യുന്ന പുസ്തകം, ഭാവിതലമുറയ്ക്ക് ഒരു റഫറൻസ് ഗ്രന്ഥമായും, കോർപറേറ്റുകൾക്ക് തീരുമാനങ്ങളെടുക്കുമ്പോൾ അപഗ്രഥിക്കാവുന്ന ഒരു പുസ്തകമായും ഉപയോഗിക്കാവുന്നതായിരിക്കും എന്നും രചയിതാവ് പറഞ്ഞു..

വീയെസ് റഹ്മാൻ ആണ് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. രവീന്ദ്രൻ, സുജോയ് ലോനപ്പൻ, ആമസോണിൽ മോട്ടിവേഷണൽ പുസ്തകം എഴുതിയ നെഫി റാഫിയ എന്നിവരെ കൂടാതെ ജെയിൻ ബിക്ക്മോർ ജാഫർ എന്ന ബ്രിട്ടീഷ് എഴുത്തുകാരിയും ഇതിനു പിറകിൽ പ്രവർത്തിച്ചിട്ടുണ്ട്.

230 പേജുള്ള, A4 സൈസിൽ അച്ചടിക്കുന്ന പുസ്തകത്തിന്റെ മാനുസ്ക്രിപ്റ്റ് , കൊറോണ സമയത്തെ ആരോഗ്യ മന്ത്രി ഡോക്ടർ അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സഈദി, ഇപ്പോഴത്തെ ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ ഹിലാൽ അൽ സബ്തി എന്നിവർക്ക് നൽകുകയുണ്ടായി.

പുസ്തകത്തിന്റെ പരിപൂർണ രൂപത്തിനായി മന്ത്രിമാർ ആവശ്യം വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതായി കബീർ യൂസുഫ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 94477210 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  5 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  5 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  5 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  5 days ago