HOME
DETAILS

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

  
October 23, 2024 | 4:12 PM

Riyadh Season Festival Offers Free Entry to Saudis Expats Over 60

റിയാദ്: സഊദിയിലെ പ്രധാന വിനോദ വിനോദസഞ്ചാര ഉത്സവമായ റിയാദ് സീസണില്‍ 60 വയസും അതില്‍ കൂടുതലുമുള്ള സഊദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സൗജന്യ പ്രവേശനം അനുവദിച്ചതായി സംഘാടകര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ റിയാദ് സീസണില്‍ മുഴുവനും എല്ലാ മുതിര്‍ന്ന ആളുകള്‍ക്കും ഫെസ്റ്റിവലിന്റെ എല്ലാ മേഖലകളിലേക്കും സൗജന്യ പ്രവേശനം ലഭിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) തലവന്‍ തുര്‍ക്കി അല്‍ അല്‍ഷൈഖ് വ്യക്തമാക്കി.

തവക്കല്‍ന ആപ്പ് വഴി പ്രവേശന കാര്‍ഡ് നേടാന്‍ കഴിയുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 12ന് ആരംഭിച്ച റിയാദ് സീസണ്‍ ഒരാഴ്ചയ്ക്കിടെ 2 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിച്ചുവെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചത്. ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പില്‍ 14 സോണുകള്‍, 1 ലോക ചാമ്പ്യന്‍ഷിപ്പുകള്‍, 10 എക്‌സിബിഷനുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.

സഊദി എയര്‍ലൈന്‍സുമായി സഹകരിച്ച് തയ്യാറാക്കിയ പുതിയ സോണായ ബൊളിവാര്‍ഡ് റണ്‍വേയാണ് ഇവന്റിന്റെ പ്രധാന സവിശേഷത. കഴിഞ്ഞ മാസം ജിദ്ദയില്‍ നിന്നും ആഘോഷമാക്കി കൊണ്ടുപോയ പഴയ സഊദി എയര്‍ ലൈന്‍സിന്റെ ഭാഗങ്ങളാലാണ് ഈ സോണ്‍ സജ്ജീകരിച്ചത്. 9,000 ആളുകളെ ഉള്‍കൊള്ളുന്നതാണ് ഈ സോണ്‍. വിനോദത്തിനും ഭക്ഷണ ശാലകള്‍ക്കായുമെല്ലാം പഴയ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

The Riyadh Season Festival welcomes Saudis and expatriates over 60 with complimentary entry, promoting inclusivity and entertainment for all ages.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്തത് പുട്ടിനോ? വെനിസ്വേലൻ മോഡൽ നടപടി റഷ്യയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്

International
  •  2 days ago
No Image

ബഹ്‌റൈനില്‍ വൈകല്യമുളളവര്‍ക്കായി പുതിയ പരിചരണ കേന്ദ്രം;അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

bahrain
  •  2 days ago
No Image

ജോലി നഷ്ടപ്പെട്ടാലും വീടിന് നല്‍കിയ അപേക്ഷ റദ്ദാകില്ല; ഹൗസിങ് മന്ത്രാലയം

bahrain
  •  2 days ago
No Image

തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടം; എങ്കിലും സ്കോട്‌ലൻഡിനെ അടിച്ചുപറത്തി വൈഭവ്! ഇന്ത്യക്ക് തകർപ്പൻ തുടക്കം

Cricket
  •  2 days ago
No Image

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

crime
  •  2 days ago
No Image

തന്ത്രിയുടെ വീട്ടില്‍ എസ്.ഐ.ടി പരിശോധന; പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ തേടുന്നു

Kerala
  •  2 days ago
No Image

ഒടുവിൽ വഴങ്ങി മന്ത്രി; കലോത്സവ വേദിയുടെ പേരുകളിൽ 'താമര'യെ ഉൾപ്പെടുത്തിയെന്ന് വി ശിവൻകുട്ടി 

Kerala
  •  2 days ago
No Image

പറന്നുയർന്ന ഉടനെ സാങ്കേതിക തകരാർ; റൂർക്കലയ്ക്ക് സമീപം വിമാനം തകർന്നുവീണു, യാത്രക്കാർക്ക് പരുക്ക്

National
  •  2 days ago
No Image

മാനനഷ്ടക്കേസിൽ ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും; താൻ ഈമാനുള്ള കമ്യൂണിസ്റ്റെന്ന് എ.കെ ബാലൻ

Kerala
  •  2 days ago
No Image

ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം

Business
  •  2 days ago