കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന് സമര്‍പ്പിച്ച കരട് നിയമത്തിലാണ് പുതിയ ട്രാഫിക് നിയമള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളുള്ളത്. പുതിയ ട്രാഫിക് നിയമം അടുത്ത മന്ത്രിസഭ യോഗത്തില്‍ പരിഗണിക്കുമെന്നാണ് സൂചന. പുതിയ നിയമത്തില്‍ ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 70 ദിനാറായി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ട്രാഫിക് ഓപ്പറേഷന്‍ അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ വ്യക്തമാക്കി.
നിലവില്‍ രാജ്യത്തെ റോഡ് അപകടങ്ങളില്‍ 90 ശതമാനവും അശ്രദ്ധമൂലവും, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗവും കാരണമാണെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് ടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പിഴ ചുമത്തുക ഗതാഗത കുറ്റകൃത്യത്തിന്റെ തോതനുസരിച്ചായിരിക്കും. നിരോധിത മേഖലകളിലെ പാര്‍ക്കിങ്ങിന് 15 ദിനാര്‍ പിഴയായി ഈടാക്കും.
രാജ്യത്ത് ദിനംപ്രതി ഏകദേശം മുന്നൂറോളം അപകടങ്ങള്‍ സംഭവിക്കുന്നതായി അല്‍ഖുദ്ദ പറഞ്ഞു. സിഗ്‌നല്‍ പാലിക്കാതിരിക്കുക, അമിത വേഗത, സാഹസികമായി വാഹനമോടിക്കല്‍ തുടങ്ങിയ ഗുരുതര ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് പുതിയ ട്രാഫിക് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനും റോഡിലെ തിരക്ക് നിയന്ത്രിക്കുവാനും പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kuwait enforces stringent traffic regulations, imposing substantial fines for reckless driving, mobile phone usage while driving and other offenses, prioritizing road safety and responsible driving practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."