HOME
DETAILS

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

  
Web Desk
October 25, 2024 | 8:06 AM

Israel Launches Deadly Airstrikes in Gaza Claims 17 Lives Including Children

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല. വടക്കന്‍ ഗസ്സയിലെ ജബലിയയിലെ അഭയാര്‍ഥി ക്യാംപിന് നേരെയായിരുന്നു ആക്രമണം. 

ഗസ്സയിലെ നുസൈറാത്തില്‍ അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനുനേരെ  നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 11 മാസം പ്രായമായ കുഞ്ഞും ഉള്‍പെടുന്നു. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസ് പോരാളികളുടെ ഒളിത്താവളമെന്ന് ആരോപിച്ചാണ് ഇസ്‌റാഈല്‍ നിരന്തരം അഭയാര്‍ഥി ക്യാംപുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. 

അതേസമയം, ലെബനാനില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലബനാനിലെ ഹസ്ബിയ മേഖലയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേരാണ് ലെബനാനില്‍ കൊല്ലപ്പെട്ടത്. ഇതുവരെയായി ലെബനാനില്‍ 2,593 പേര്‍ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

വടക്കന്‍ ഗസ്സയിലെ ഉപരോധവും ആക്രമണവും 20ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 770 ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഗസ്സ മീഡിയ ഓഫിസ് അറിയിക്കുന്നു. ജബാലിയയിലും പരിസരത്തുമായി നടക്കുന്ന ആക്രമണത്തില്‍ 1000ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗസ്സയിലെ ആകെ മരണം 42,847 ആയി. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  5 days ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  5 days ago
No Image

എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  5 days ago
No Image

വോട്ടിങ് മെഷിനുകൾ തയാർ; ഉപയോഗിക്കുക 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളും

Kerala
  •  5 days ago
No Image

തദ്ദേശം പിടിക്കാൻ ഹരിതകർമ സേനാംഗങ്ങൾ; പോരിനുറച്ച് 547 പേർ

Kerala
  •  5 days ago
No Image

രാഹുൽ തിരിച്ചടിയാവുമോ? ആശങ്കയിൽ യു.ഡി.എഫ്; പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ

Kerala
  •  5 days ago
No Image

ആഞ്ഞുവീശി 'ഡിറ്റ് വാ'; ശ്രീലങ്കയിൽ കനത്ത നാശനഷ്ടം; മരണ സംഖ്യ നൂറ് കടന്നതായി റിപ്പോർട്ട് 

International
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട്ട് പോരാട്ടം കനക്കുന്നു; നേരത്തെയിറങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

ഡൈനോസറും ഫാന്റസിയും ഒന്നിക്കുന്ന വര്‍ണങ്ങളുടെ മായാലോകവുമായി ദുബൈ ഗാര്‍ഡന്‍ ഗ്ലോ സീസണ്‍ 11 ന് തുടക്കം

uae
  •  5 days ago
No Image

'ഡിറ്റ് വാ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  5 days ago