HOME
DETAILS

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

  
നിസാം കെ. അബ്ദുല്ല 
October 26, 2024 | 4:57 AM

Discussion from Ulur Disaster to Human-Wildlife Conflict

കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറാൻ മുന്നണികൾ കച്ചക്കെട്ടി ഇറങ്ങിയതോടെ ചൂടേറിയ രാഷ്ട്രീയക്കാറ്റ്  വയനാട്ടിലേക്ക് അടിച്ചുകയറുന്നു. നാടിന്റെ വികസനവും പൊതുജനത്തിന്റെ ക്ഷേമവുമെല്ലാം സ്ഥാനാർഥികളും നേതാക്കളും വാതോരാതെ പറയുമ്പോഴും തങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളിൽ എങ്ങനെ അവർ ഇടപെടുമെന്നാണ് വോട്ടർമാർ നോക്കിക്കാണുന്നത്. ഉരുൾദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ഇവിടെ ചർച്ചയാവുകയാണ്.

വാദപ്രതിവാദങ്ങളിൽ എല്ലാവരും ജനത്തിനൊപ്പമാണ് നിൽക്കുന്നതെങ്കിലും നിലവിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്നതിൽ ആർക്കും വ്യക്തമായ മറുപടിയില്ല. മനുഷ്യ-വന്യജീവി സംഘർഷം, രാത്രിയാത്രാ നിരോധനം, നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത, പൂർണാർഥത്തിലുള്ള മെഡിക്കൽ കോളജ്, ചുരം ബദൽപാതകൾ, തോട്ടം മേഖലയിലെ പ്രതിസന്ധികൾ, ആരോഗ്യമേഖലയിലെ ശോചനീയാസ്ഥ... ഇങ്ങനെ നീളുകയാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം അഭിമുഖീകരിക്കേണ്ടിവന്നതിന്റെ ഞെട്ടലിൽ നിന്ന് വയനാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. കിടപ്പാടവും ജോലിയും സ്വന്തക്കാരും നഷ്ടപ്പെട്ടവരാണ് ഏറെയും. ഇതിനിടയിലെത്തുന്ന തെരഞ്ഞെടുപ്പിനെ വോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്. എല്ലാം നഷ്ടപ്പെട്ടവർ തെരഞ്ഞെടുപ്പിനോട് മുഖംതിരിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയാണ് മുന്നണികൾ. അതിനാൽ തെരഞ്ഞെടുപ്പ് ചർച്ചകളിലെല്ലാം പ്രഥമസ്ഥാനത്ത് ഉരുൾദുരന്തമാണ്. 

ദുരന്തബാധിതരോട് കേന്ദ്രം മുഖംതിരിക്കുന്നുവെന്ന ആക്ഷേപം യു.ഡി.എഫും എൽ.ഡി.എഫും ചർച്ചയാക്കുമ്പോൾ പ്രതിരോധിക്കാനുള്ള പെടാപ്പാടിലാണ് എൻ.ഡി.എ. യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ വയനാടിനെ അനാവശ്യ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടുവെന്നും ഇത് വരുംകാലങ്ങളിലും ആവർത്തിക്കുമെന്നുമുള്ള ആക്ഷേപമുയർത്തുന്നുണ്ട് എൽ.ഡി.എഫും എൻ.ഡി.എയും. ഭരണവിരുദ്ധവികാരം മുതൽ നിലവിൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന മുഴുവൻ വിഷയങ്ങളും എൽ.ഡി.എഫിനെ തിരിഞ്ഞുകുത്തുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  8 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  8 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  8 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  8 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  8 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  8 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  8 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  8 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  8 days ago