HOME
DETAILS

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  
October 26 2024 | 06:10 AM

Elephant lifting is not a ritual it is ego High Court strongly criticizes it


കൊച്ചി:കടലില്‍ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതിനെയും മനുഷ്യന്‍ പിടിച്ചു കൊണ്ടുവരുമായിരുന്നുവെന്ന് ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് ക്ഷേത്ര ഉൽസവങ്ങൾക്ക് ആനയെ എഴുന്നള്ളിപ്പിക്കുന്നതിനെതിരേ രൂക്ഷ വിമർശനം ഹൈക്കോടതി ഉയർത്തിയത്.

കരയിലെ വലിയ ജീവിയായ ആനയെ  ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്നും ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി.ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.കാലുകള്‍ ചേര്‍ത്തു കെട്ടി അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന ആനകളുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കണം. മനുഷ്യനാണെങ്കില്‍ അഞ്ച് മിനിറ്റ്  നില്‍ക്കാന്‍ കഴിയുമോ.
 ഇതൊന്നും ആചാരമല്ലെന്ന് കോടതി പറഞ്ഞു.

 മൂകാംബിക ശക്തിപീഠമാണ്. അവിടെയൊന്നും ആനയില്ല. ഭക്തർ വലിക്കുന്ന രഥമേയുള്ളു. അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നില്‍. ഉത്സവ കമ്മിറ്റി പ്രസിഡന്റാക്കിയാല്‍ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണ് പറയുന്നത്. എറണാകുളം ക്ഷേത്രത്തില്‍ കഴിഞ്ഞ ഉത്സവത്തിന് ആനയെ എഴുന്നള്ളിയ്ക്കാന്‍ മാത്രം 54 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വളഞ്ഞമ്പലം ക്ഷേത്രത്തില്‍ നിന്നു തിരിയാല്‍ സ്ഥലമില്ല.

അവിടെ മൂന്ന് ആനയാണ് ഉത്സവത്തിനെത്തിച്ചത്. ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍  നിയന്ത്രണം വേണം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് എഴുന്നള്ളിക്കുന്നത്. ഇക്കാര്യത്തില്‍  പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. എഴുന്നള്ളത്തിന് ആനകളുടെ എണ്ണം കുറയ്ക്കണമെന്നും കോടതി നിർദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  2 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  2 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  2 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  2 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  2 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  2 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  2 days ago