HOME
DETAILS

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

  
October 27 2024 | 03:10 AM

Beating to death for allegedly eating beef in Haryana That meat is not beef

ന്യൂഡല്‍ഹി: ബീഫ് കഴിച്ചുവെന്നാരോപിച്ച് ഹരിയാനയില്‍ ഗോരക്ഷസേനാ ഗുണ്ടകള്‍ തല്ലിക്കൊന്ന പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത് ബീഫല്ലെന്ന് സ്ഥിരീകരണം. ഹരിയാനയിലെ ഛര്‍ഖി ദാദ്രി ജില്ലയില്‍ പഴയസാധനങ്ങള്‍ പൊറുക്കി ഉപജീവനം നടത്തിവന്ന സാബിര്‍ മാലികിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാംപിള്‍ പരിശോധനാ ഫലമാണ് രണ്ട് മാസത്തിനുശേഷം പുറത്തുവന്നത്.

കണ്ടെടുത്തത് ബീഫല്ലെന്നും മറ്റൊരു മൃഗത്തിന്റെ മാസമാണെന്നും ലാബ് പരിശോധനയില്‍ വ്യക്തമായതായി പൊലിസ് അറിയിച്ചു.ഓഗസ്റ്റ് 27നാണ് 23കാരനായ സാബിര്‍ മാലിക് കൊല്ലപ്പെട്ടത്. ആക്രി സാധനങ്ങള്‍ വില്‍ക്കാമെന്ന് വിശ്വസിപ്പിച്ച് കടയിലേക്ക് വിളിച്ചുവരുത്തി സാബിറിനെയും സുഹൃത്ത് അസം സ്വദേശി അസിറുദ്ദീനെയും ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിക്കുകയായിരുന്നു.

കടയ്ക്ക് സമീപത്തുള്ളവര്‍ ഇടപെട്ടതോടെ പ്രതികള്‍ രണ്ടുപേരെയും മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദനം തുടര്‍ന്നു. സാബിറിന്റെ മൃതദേഹം പിന്നീട് കനാലിന് സമീപത്തുനിന്നാണ് കണ്ടെടുത്തത്. അസിറുദ്ദീന് സാരമായി പരുക്കേറ്റിരുന്നു. 
സംഭവത്തില്‍ പ്രായപൂര്‍ത്തിയെത്താത്ത രണ്ടുപേർ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലിസ് അറസ്റ്റ്‌ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  14 hours ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  15 hours ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  16 hours ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  16 hours ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  17 hours ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  18 hours ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  18 hours ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  18 hours ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  19 hours ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  19 hours ago