HOME
DETAILS
MAL
കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ്
Web Desk
October 27 2024 | 09:10 AM
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. അഹ്മദി ഗവര്‍ണറേറ്റിലെ ഷോപ്പിങ് മാളിലാണ് സംഭവം. ആക്രമണം നടന്ന് മണിക്കൂറുകള്‍ കഴിയും മുന്‍പേ പ്രതിയെ പൊലിസ് പിടികൂടി.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോയുടെ പശ്ചാത്തലത്തില്‍ അഹ്മദി ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു.
kuwait police arrest youth for assaulting women in shopping mall
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."