HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍; നവംബര്‍ 7 വരെ അപേക്ഷിക്കാം

  
October 29, 2024 | 10:59 AM

Several Vacancies in Central Govt Wapcos Limited You can apply till November 7

പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡ് ആഗ്രയിലെയും വാരണാസിയിലെയും ആര്‍.ഡി.എസ്.എസ് സ്മാര്‍ട്ട് മീറ്റര്‍ പ്രോജക്റ്റുകളില്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി (പി.എം.സി) സേവനങ്ങളുടെ തസ്തികയിലേക്ക് നിശ്ചിത കാലയളവ് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ടീം ലീഡര്‍, സ്മാര്‍ട്ട് മീറ്റര്‍ വിദഗ്ധന്‍, സിസ്റ്റം ഇന്റഗ്രേഷന്‍ , MDMS, HES , ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയയിടങ്ങളിലാണ് നിയമനം.

അപേക്ഷ: നവംബര്‍ 7നകം നിശ്ചിത ഫോര്‍മാറ്റില്‍ മെയില്‍ ചെയ്യണം. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ ഐ.ടി യോഗ്യതയും വൈദ്യുതി വിതരണ മേഖലയില്‍ പരിചയവും ഉണ്ടായിരിക്കണം.
ടീം ലീഡര്‍ : എന്‍ജിനീയറിങ്, എം.ബി.എ ബിരുദം. 


പരിചയം: പവര്‍ ഡിസ്ട്രിബ്യൂഷന്‍, പ്രോജക്ട് മാനേജ്‌മെന്റ്, ടെക്‌നോളജി ഇംപ്ലിമെന്റേഷന്‍, ബില്ലിങിനും സി.ആര്‍.എമ്മിനുമുള്ള ഐ.സി.ടി സംവിധാനങ്ങള്‍ എന്നിവയില്‍ 10 വര്‍ഷത്തെ പരിചയം. സ്മാര്‍ട്ട് മീറ്റര്‍ വിദഗ്ധന്‍: എന്‍ജിനീയറിങ്ങില്‍ ബിരുദം.
പരിചയം: വൈദ്യുതി വിതരണ മേഖലയില്‍ 7 വര്‍ഷം.(പ്രത്യേകിച്ച് DDUGJY, IPDS, സ്മാര്‍ട്ട് മീറ്ററിങ് തുടങ്ങിയ മീറ്ററിങ് പ്രോജക്റ്റുകളില്‍).


സിസ്റ്റം ഇന്റഗ്രേഷന്‍: എന്‍ജിനീയറിങ്, ഐടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം.
പരിചയം: വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഐ.ടി/ഒ.ടി പദ്ധതികളുടെ മേല്‍നോട്ടത്തിലോ നടപ്പിലാക്കുന്നതിലോ 7 വര്‍ഷത്തെ പരിചയം. 


MDMS വിദഗ്ധന്‍: എന്‍ജിനീയറിങ്, ഐ.ടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം. പരിചയം: സിസ്റ്റം ആര്‍ക്കിടെക്ചറും ഡിസൈനും ഉള്‍പ്പെടെ MDMS പ്രോജക്ട് മാനേജ്‌മെന്റില്‍ 5 വര്‍ഷം. HES വിദഗ്ധന്‍: എന്‍ജിനീയറിങ്, ഐ.ടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം. പരിചയം: പ്രോസസ്സ് ഡിസൈനിലും ആര്‍ക്കിടെക്ചറിലുമായി HES പ്രോജക്റ്റ് മേല്‍നോട്ടത്തില്‍ 5 വര്‍ഷം.


ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍: എന്‍ജിനീയറിങ്, ഐ.ടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം. ക്ലൗഡ് വിന്യാസം, ഐ.ടി സംവിധാനങ്ങള്‍, സൈബര്‍ സുരക്ഷ എന്നിവയില്‍ 5 വര്‍ഷം.


സൈബര്‍ സുരക്ഷ: എന്‍ജിനീയറിങ്, ഐ.ടി, അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബിരുദം. സൈബര്‍ സുരക്ഷ, സിസ്റ്റം ഓഡിറ്റുകള്‍, റിസ്‌ക് ലഘൂകരണം എന്നിവയില്‍ 5 വര്‍ഷം.


പൂരിപ്പിച്ച അപേക്ഷയും യോഗ്യതാ രേഖകളും സ്‌കാന്‍ ചെയ്ത് [email protected] ല്‍ മെയില്‍ ചെയ്യുക.

Several Vacancies in Central Govt Wapcos Limited You can apply till November 7



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ആജ്ഞാത വോട്ടുകള്‍!

Kerala
  •  6 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  6 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  6 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  6 days ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  6 days ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  6 days ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  6 days ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി - ഗവർണർ സമവായം; സി.പി.ഐക്ക് അതൃപ്തി;സി.പി.എമ്മിലും എതിർപ്പ്

National
  •  6 days ago
No Image

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

Kerala
  •  6 days ago