എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്
തൃശൂർ:അതിമാരക ലഹരി മരുന്നായ 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫവാസ് (32) എന്ന യുവാവിനെയാണ് ചാവക്കാട് എസ്എച്ച്‌ഒ വി.വി വിമലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന മയക്കുമരുന്ന് കച്ചവടം നടത്തുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്. ചാവക്കാട് പ്രദേശങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളോട് അനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികളാണ് ചാവക്കാട് പൊലിസ് സ്വീകരിച്ചിരിക്കുന്നത്.
ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും സന്നദ്ധ സംഘടനകളും മറ്റും ഇക്കാര്യത്തിൽ സജീവ ജാഗ്രത പുലർത്തണമെന്നും ചാവക്കാട് പൊലിസ് അറിയിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിവിൽ പെട്ടാൽ ഉടനെ പൊലിസിൽ അറിയിക്കണമെന്നും ഇത്തരം കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവർക്കെതിരെ കാപ്പ ഉൾപ്പടെയുള്ള അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ചാവക്കാട് എസ്എച്ച്ഒ വിമൽ പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പ്രീത ബാബു, പി.വി അനിൽകുമാർ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ഇ.കെ ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ, തൃശൂർ സിറ്റി ഡാൻസാഫ് ടീമിലെ അംഗങ്ങളായ സുജിത്ത്, നിബു നെപ്പോളിയൻ എന്നിവരും അംഗങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."