HOME
DETAILS

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

  
Web Desk
October 30 2024 | 03:10 AM

Israeli Airstrikes Intensify in Gaza and Lebanon Over 143 Dead in Gaza 77 in Lebanon Amid Ongoing Conflict 12

ഗസ്സ: വടക്കന്‍ ഗസ്സയിലും ലബനാനിലും ഇസ്‌റാഈലിന്റെ കൂട്ടക്കുരുതി തുടരുന്നു. ഗസ്സയില്‍ സ്ത്രീകളും കുട്ടികളുമടക്കം 143 ലേറെ പേരെ കൂടി ഇന്നലെ അധിനിവേശ സേന കൂട്ടക്കൊല ചെയ്തു. ബൈത്ത് ലാഹിയയിലാണ് ആക്രമണം. ഇവിടെ അക്ക റോഡിന്റെ തെക്കേ അറ്റത്തുള്ള ജനസാന്ദ്രതയേറിയ പ്രദേശത്ത് താമസ കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു. 93 പേരുടെ മരണം ഗസ്സ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു. നിരവധി പേരെ കാണാനില്ലെന്നും ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

200 പേര്‍ താമസിച്ച കെട്ടിടത്തിലാണ് ആക്രമണം നടന്നത്. ഇന്നലെ വരെയുള്ള ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസ്സയില്‍ 2023 ഒക്ടോബര്‍ 7 ന് ശേഷം ഇതുവരെ 43,061 പേരാണ് കൊല്ലപ്പെട്ടത്. 1,01,223 പേര്‍ക്ക് പരുക്കേറ്റു.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ലബനാനില്‍ 77 പേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ബക്ക താഴ് വരയിലാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. മുന്നറിയിപ്പുകളില്ലാതെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. 50 പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ക്ക് നേരെയാണ് പ്രധാനമായും ആക്രമണം നടന്നത്. 

ബൗദായ് ടൗണിലും, കിംസ്താര്‍ ടൗണിലും ആക്രമണമുണ്ടായി. ഇവിടങ്ങള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളാണ്. അഞ്ചു പേരെ കാണാനില്ലെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്നും രക്ഷാസേന അറിയിച്ചു.

അതേസമയം, പിന്നിട്ട രണ്ടു ദിവസങ്ങളിലായി ദോഹയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനം കൈക്കൊള്ളാതെ പിരിയുകയായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശത്തിലുള്ള പ്രതികരണം മധ്യസ്ഥ രാജ്യങ്ങളെ അറിയിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഗസ്സയില്‍ നിന്ന് സൈന്യം പൂര്‍ണമായും പിന്‍മാറാതെ ചര്‍ച്ചക്കില്ലെന്ന പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും ഹമാസ് സീനിയര്‍ നേതാവ് സമി അബൂ സുഹ്രി പറഞ്ഞു. വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈലിന്റെ ഉപരോധവും ആക്രമണവും ഉടന്‍ അവസാനിപ്പിക്കാന്‍ അന്തര്‍ദേശീയ സമൂഹം ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ദോഹയില്‍ ചര്‍ച്ചക്കെത്തിയ ഇസ്‌റാഈല്‍ പക്ഷത്തെ മുതിര്‍ന്ന അംഗം ബ്രിഗേഡിയര്‍ ജനറല്‍ ഒറെന്‍ സെറ്റര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  2 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  2 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  2 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  2 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  2 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  2 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  2 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  2 days ago