HOME
DETAILS

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

  
Web Desk
October 30 2024 | 03:10 AM

PIBs Erroneous Statement on Waqf Properties in Islamic Nations Sparks Controversy Amid New Amendment Bill

ന്യൂഡല്‍ഹി: മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് ബോര്‍ഡോ വഖ്ഫ് സ്വത്തുക്കളോ ഇല്ലെന്ന തെറ്റായ വിവരം നല്‍കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷം രംഗത്തുവരികയും ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടുകയുംചെയ്ത സാഹചര്യത്തില്‍ ബില്ല് സംബന്ധിച്ച് പി.ഐ.ബി നല്‍കിയ വിശദീകരണത്തിലാണ് തെറ്റായ വിവരം ഉള്‍പ്പെടുത്തിയത്. ചോദ്യോത്തരങ്ങളായി നല്‍കിയ വിശദീകരണക്കുറിപ്പിലെ അഞ്ചാമത്തെ ചോദ്യം ഇങ്ങനെയാണ്.

എല്ലാ ഇസ്‌ലാമിക രാജ്യങ്ങളിലും വഖ്ഫ് സ്വത്തുക്കള്‍ ഉണ്ടോ?
അതിനുള്ള ഉത്തരം പി.ഐ.ബി നല്‍കിയിരിക്കുന്നത് ഇപ്രകാരമാണ്: 'ഇല്ല, എല്ലാ ഇസ്!ലാമിക രാജ്യങ്ങളിലും വഖ്ഫ് സ്വത്തുക്കള്‍ ഇല്ല. തുര്‍ക്കി, ലിബിയ, ഈജിപ്ത്, സുദാന്‍, സിറിയ, ജോര്‍ദാന്‍, തുണീഷ്യ, ഇറാഖ് പോലുള്ള ചില രാജ്യങ്ങളില്‍ വഖ്ഫുകളില്ല. എന്നാല്‍ ഇന്ത്യയില്‍ വഖ്ഫ് ബോര്‍ഡുകള്‍ ഉണ്ടെന്ന് മാത്രമല്ല വഖ്ഫ് സ്വത്തുക്കളെ സംരക്ഷിക്കാനുള്ള നിയമങ്ങളും ഉണ്ട്.'

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ പി.ഐ.ബിയാണ്, സര്‍ക്കാരിന്റെ നയങ്ങളും വാര്‍ത്തകളും പദ്ധതികളും സംബന്ധിച്ച് അച്ചടി, ഓണ്‍ലൈന്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് വിതരണംചെയ്യുന്നത്. മലയാളത്തിലുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും പി.ഐ.ബിക്ക് എഡിഷനുകളുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  3 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  3 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  3 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  3 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  3 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  3 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  3 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  3 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  3 days ago