HOME
DETAILS

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

  
Web Desk
October 30 2024 | 05:10 AM

Telangana BJP Workers Demolish Church Wall in Siddipet MP Raghunandan Rao Defends Action

ഹൈദരാബാദ്: തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍. സിദ്ദിപേട്ട് ജില്ലയിലെ പള്ളിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രവര്‍ത്തകരുടെ അതിക്രമത്തെ ന്യായീകരിച്ച്  ബി.ജെ.പി മേദക് എം.പി രഘുനന്ദന്‍ റാവു രംഗത്തെത്തി. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിര്‍മാണം നടത്തിയിരിക്കുന്നതെന്നാണ് എം.പിയുടെ ന്യായീകരണം. 

രംഗനാഥന്‍ എന്ന ഐ.പി.എസ് ഓഫിസറെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നും ബി.ജെ.പി എം.പി പറഞ്ഞു. പൊലിസ് ചെയ്യേണ്ട കാര്യം ഞങ്ങളുടെ കാര്യകര്‍ത്താക്കള്‍ ചെയ്താല്‍ അതില്‍ എന്താണ് തെറ്റെന്ന ചോദ്യവും തന്റെ വാദത്തെ ന്യായീകരിക്കാന്‍ രഘുനന്ദന്‍ റാവു ഉയര്‍ത്തി.  പള്ളി നിര്‍മിക്കുന്നതിന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിയുടേയോ മണ്ഡല്‍ റവന്യു ഓഫീസറടുയോ അനുമതി വാങ്ങിയിട്ടില്ല. ബി.ജെ.പി നിരവധി പരാതികള്‍ നല്‍കിയിട്ടും അനധികൃതമായി നിര്‍മിച്ച പള്ളികളില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും ബി.ജെ.പി എം.പി വാദിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

In Telangana’s Siddipet district, BJP workers demolished the wall of a Christian church, claiming it was built on unauthorized land



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  2 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  2 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  2 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  2 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  2 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  2 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  2 days ago