HOME
DETAILS

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

  
Web Desk
October 31, 2024 | 6:50 AM

Unrwa means everything to us Gazans fear aid collapse

ഇസ്റാഈലീ സൈന്യം കീറിമുറിച്ച ഗസ്സയിലെ ജനങ്ങള്‍ വലിയ മാനുഷിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ അഭയാര്‍ത്ഥീ ഏജന്‍സിയെ ഇസ്റാഈല്‍ നിരോധിച്ചത്.

ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യമരുന്നുകളും എത്തിക്കുന്നത് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയാണ്. ഇനി  എന്റെ മകന് രോഗം വന്നാല്‍ ഞാന്‍ അവനെക്കൊണ്ട് എവിടെപ്പോകും? ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥിയായ യാസ്മിന്‍ അല്‍ അഷ്രി ചോദിക്കുന്നു.

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയെ നിരോധിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് മറ്റൊരു യുദ്ധമാണെന്നാണ് സഈദ് അവിദ എന്ന മറ്റൊരു അഭയാര്‍ത്ഥി പറയുന്നത്. അന്താരാഷ്ട്ര എതിര്‍പ്പുകളെ മറികടന്നുകൊണ്ട് ഇസ്റാഈല്‍ അവതരിപ്പിച്ച നിയമത്തിന് പാര്‍ലമെന്റിനകത്ത് വ്യാപക പിന്തുണയാണ് ലഭിച്ചത്.

ഇതോടെ ഇസ്റാഈലീ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായുള്ള യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ ബന്ധം പൂര്‍ണമായും നഷ്ടമാകും.

ഒന്നാം അറബ്-ഇസ്റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് 1949-ലാണ് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സി രൂപംകൊണ്ടത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി അഭയാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരുടെ പിന്‍തലമുറയില്‍പ്പെട്ട അറുപതു ലക്ഷത്തിലധികം ഫലസ്തീനികളെ ഏജന്സി സഹായിച്ചിട്ടുണ്ട്. ഗസ്സക്കു പുറമേ വെസ്റ്റ് ബാങ്കിലും ലെബനനിലും ജോര്‍ദാനിലും സിറിയയിലും ഏജന്‍സി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  8 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  8 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  8 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  8 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  8 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago